കോലിയക്കോട് കണ്‍സ്യൂമര്‍ സഹകരണ സംഘം കെ.ആര്‍. ഗൗരിയമ്മയെ ആദരിച്ചു
തിരുവനന്തപുരം ജില്ലയിലെ കോലിയക്കോട് കണ്‍സ്യൂമര്‍ സഹകരണ സംഘം കെ.ആര്‍. ഗൗരിയമ്മയെ ആദരിച്ചു.

കെ.ആര്‍. ഗൗരിയമ്മയെ വി. സന്തോഷ് പൊന്നാടയണിയിച്ച് ആദരിച്ചപ്പോള്‍
ആലപ്പുഴ ചാത്തനാട്ടെ ഗൗരിയമ്മയുടെ വസതിയില്‍ ചെന്നാണ് സംഘം ആദരിച്ചത്. കണ്‍സ്യൂമര്‍ സഹകരണ സംഘം പ്രസിഡന്റ് വി. സന്തോഷ് ഗൗരിയമ്മയെ പൊന്നാട അണിയിച്ചു. നവകേരള സൃഷ്ടിയില്‍ മുഖ്യ പങ്കാളിയായ ഗൗരിയമ്മയെ ആദരിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് സന്തോഷ് പറഞ്ഞു.