കോലിയക്കോട്.എന്‍.കൃഷ്ണന്‍ നായര്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍
സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാനായി കോലിയക്കോട്.എന്‍.കൃഷ്ണന്‍ നായര്‍ ചുമതലയേറ്റു. സംസ്ഥാന സഹകരണ യൂണിയന്‍ ആസ്ഥാനത്തു നടന്ന പ്രഥമ ഭരണസമിതി യോഗമാണ് ഏകകണ്‌ഠേന കോലിയക്കോട്.എന്‍.കൃഷ്ണന്‍ നായരെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. നിലവില്‍ സംസ്ഥാന സഹകരണ യൂണിയന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറായ അദ്ദേഹം ദേശീയ സഹകരണ യൂണിയന്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗവും, കേരളത്തിലെ മുതിര്‍ന്ന സഹകാരിയും, കര്‍ഷക സംഘം നേതാവും, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
ചുമതലയേറ്റ മറ്റ് ഭരണസമിതി അംഗങ്ങള്‍ ജില്ലാ തല പ്രതിനിധികള്‍- കെ.രാജഗോപാല്‍ (കൊല്ലം), പി.ജെ. അജയകുമാര്‍ (പത്തനംതിട്ട), എ.ഡി.കുഞ്ഞച്ചന്‍ (ആലപ്പുഴ), കെ.എം. രാധാകൃഷ്ണന്‍ (കോട്ടയം), വി.എം.ശശി (എറണാകുളം), എസ്. സാബു (ഇടുക്കി), വി.വി.സഹദേവന്‍ (തൃശ്ശൂര്‍), ഇ.എന്‍.രവീന്ദ്രന്‍ (പാലക്കാട്), എന്‍.കെ.രാമചന്ദ്രന്‍ (കോഴിക്കോട്), വി.വി.ബേബി (വയനാട്),
അപ്പക്‌സ് സഹകരണ സംഘങ്ങളുടെ വിഭാഗം : അഡ്വ.എന്‍.സായികുമാര്‍ (ആലപ്പുഴ), എം. പത്മനാഭന്‍ (എറണാകുളം), സഹകരണ സ്ഥാപന ജീവനക്കാരുടെ പ്രതിനിധി പി.ജി.ഗോപകുമാര്‍, വനിതാ വിഭാഗം-ലളിത ചന്ദ്രശേഖരന്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗം- ബി. വിദ്യാധരന്‍ കാണി. സര്‍ക്കാര്‍ നോമിനികള്‍ കെ.കെ. നാരായണന്‍, കെ.എം. ഉഷ.