കോട്ടയം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സെമിനാര്‍ നടത്തി
68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കോട്ടയം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അതിരമ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ സെമിനാര്‍ നടത്തി. ‘പ്രാഥമിക സഹകരണ സംഘങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും പരിഹാര മാര്‍ഗ്ഗങ്ങളും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ സെമിനാര്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. ദേവസ്യാ കുറുപ്പും തുണ്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍ പ്രൊഫ. പി.ജി. സുകുമാരന്‍ നായര്‍ വിഷയം അവതരിപ്പിച്ചു. രാജീവ് .എം. ജോണ്‍, പി.വി. മൈക്കിള്‍, പ്രൊഫ. കെ.ആര്‍. ചന്ദ്രമോഹനന്‍, വര്‍ക്കി ജോയി, പി.കെ. ജയപ്രകാശ്, പി.എം. കൃഷ്ണന്‍ നായര്‍, തുറവൂര്‍ പ്രേംകുമാര്‍, അനൂപ് കുമാര്‍, കെ.കെ.സന്തോഷ്, ജെസ്സന്‍ തോമസ്, എം.ഡി. കുഞ്ഞുമോന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
