കോക്കനട്ട് ഓയിൽ ഫാക്ടറി പുനരുദ്ധാരണം നവംബറിനകമെന്ന് കൊടിയത്തൂർ ബാങ്ക് പ്രസിഡണ്ട്.
കൊടിയത്തൂർ സഹകരണബാങ്കിന്റെ നാച്ചുറൽ ബ്രാൻഡിലുള്ള കോക്കനട്ട് ഓയിൽ ഫാക്ടറി പുനരുദ്ധാരണം നവംബറിനകം പൂർത്തിയാക്കുമെന്ന് ബാങ്ക് പ്രസിഡണ്ട് ഇ. രമേഷ് ബാബു സഹകരണവകുപ്പ് മന്ത്രിക്ക് ഉറപ്പുനൽകി. നബാർഡിന്റെ സഹകരണത്തോടെ അഞ്ചു കോടി രൂപ ചെലവിട്ടാണ് ഫാക്ടറി നവീകരിക്കുന്നത്. കഴിഞ്ഞദിവസം ബാങ്കിൻറെ കരിയർ ആർക്കേഡ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ ആയിരുന്നു ബാങ്ക് പ്രസിഡണ്ട് ഫാക്ടറി പുനരുദ്ധാരണ ത്തെക്കുറിച്ച്സഹകരണവകുപ്പ് മന്ത്രിക്ക് ഉറപ്പുനൽകിയത്. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസുകളിൽ തൊഴിലന്വേഷകർക്ക് പരി ശീലനം നൽകുന്നതിന് ബാങ്കിന് കീഴിൽ മുക്കത്ത് കരിയർ ആർക്കേഡ് എന്നപേരിൽ ആരംഭിച്ച ഇൻറഗ്രേറ്റഡ് കോച്ചിംഗ് സെൻറർ സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തിരുന്നു.
ബിരുദാനന്തരബിരുദം വരെ വിദ്യാഭ്യാസം നേടിയവർക്ക് വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചു സിവിൽ സർവീസ് ഉൾപ്പെടെ വിവിധ സർക്കാർ ജോലികൾ നേടാൻ പ്രശസ്ത തൊഴിൽ പരിശീലന കേന്ദ്രമായ ടൈമുമായി സഹകരിച്ചാണ് പരിശീലനം. ഇതോടൊപ്പം സംരംഭകർക്കും സഹകരണസംഘം ഭരണസമിതി കൾക്കും ജീവനക്കാർ ഉൾപ്പെടെയുള്ള വിവിധ തൊഴിൽമേഖലയിലെ ജീവനക്കാർക്കും തൊഴിൽ നൈപുണ്യ വികസനത്തിനും പരിശീലനത്തിനും വേണ്ടി സെൻറർ ഫോർ എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് ആൻഡ് ട്രെയിനിങ് എന്ന സ്ഥാപനവും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു. ജോർജ് എം തോമസ് എംഎൽഎയാണ് ഇത് നിർവഹിച്ചത്.