കൊടിയത്തൂര്‍ സഹകരണ ബാങ്ക് പ്രത്യേക ഗോള്‍ഡ് ലോണ്‍ സെക്ഷന്‍ തുടങ്ങി
സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ബാങ്കായി തിരഞ്ഞെടുക്കപ്പെട്ട കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മുപ്പത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് എരഞ്ഞിമാവിലെ ബാങ്ക് ഹെഡ് ഓഫീസിനോട് ചേര്‍ന്ന് പ്രത്യേക ഗോള്‍ഡ് ലോണ്‍ സെക്ഷന്‍ പ്രവര്‍ത്തനം തുടങ്ങി. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സ്വര്‍ണ്ണ പണ്ട പണയ വായ്പക്കാര്‍ക്ക് വളരെ വേഗത്തിലും എളുപ്പത്തിലും ഇടപാടുകള്‍ നടത്താന്‍ പ്രത്യേക സൌകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പാ സൌകര്യം ഉണ്ടായിരിക്കും. 3 മാസം, 6 മാസം, 12 മാസം കാലാവധികളിലും കുറഞ്ഞ പലിശനിരക്കിലുമുള്ള വിവിധതരം ലോണുകള്‍ ഇവിടെ ലഭ്യമാണ്.
ബാങ്ക് പ്രസിഡണ്ട് വി. വസീഫ് അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ മമ്മദ്കുട്ടി കുറുവാടങ്ങല്‍, കബീര്‍. എ.പി., അബ്ദുള്‍ ജലാല്‍, ഷാജു പ്ലാന്തോട്ടം, എം.കെ. ഉണ്ണിക്കോയ, ഷൈജു എളയിടത്തൊടി, നൂര്‍ജഹാന്‍ എ.പി., അല്‍ഫോന്‍സ ബിജു, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യന്‍ സ്വാഗതവും, ഡയറക്ടര്‍ എ.സി. നിസാര്‍ബാബു നന്ദിയും പറഞ്ഞു.