കൊടിയത്തൂര്‍ സഹകരണ ബാങ്കിന്റെ ആധുനിക നാളികേര കോംപ്ലക്‌സ് പ്രവര്‍ത്തനം തുടങ്ങി
കോഴിക്കോട് കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആധുനിക നാളികേര കോംപ്ലക്സ് പന്നിക്കോട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ഒമ്പതു കോടിയോളം രൂപ ചെലവഴിച്ചാണ് നാളികേര സംസ്‌കരണ യൂണിറ്റ് ആരംഭിച്ചത്. പ്രതിദിനം 50,000 നാളികേരം സംസ്‌കരിച്ച് 5,000 ലിറ്റര്‍ വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റ് സഹകരണ മേഖലയില്‍ ജില്ലയിലെ ഏറ്റവും വലിയ കാര്‍ഷിക സംരംഭങ്ങളിലൊന്നാണ്.
ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് വി. വസീഫ് അധ്യക്ഷനായി. ഫാക്ടറി പ്ലാന്റ് ലിന്റോ ജോസഫ് എം.എല്‍.എ. സ്വിച്ച് ഓണ്‍ ചെയ്തു. കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ്ബാബു ലോഗോ പ്രകാശിപ്പിച്ചു. ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് കോഴിക്കോട് താലൂക്ക് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ടി വിശ്വനാഥനും വേ ബ്രിഡ്ജ് വിപണകേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തും ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗം ശിഹാബ് മാട്ടുമുറി, രതീഷ് കളക്കുടിക്കുന്ന്, എന്‍.കെ. അബ്ദുറഹിമാന്‍, ദിപു പ്രേംനാഥ്, മാവൂര്‍ വിജയന്‍, കെ.വി. മുനീര്‍, സി.ടി. അഹമ്മദ്കുട്ടി, വി. വിനോദ്കുമാര്‍, ജോണി ഇടശേരി, എന്‍. രവീന്ദ്രകുമാര്‍, ബിനോയ് ടി. ലൂക്കോസ്, വി.എ. സെബാസ്റ്റ്യന്‍, അഷ്റഫ് കൊളക്കാടന്‍, മജീദ് പുതുക്കുടി, ബാബു മൂലയില്‍, മാത്യു തറപ്പുതൊട്ടിയില്‍, റസാക്ക് കൊടിയത്തൂര്‍, കെ.സി. നൗഷാദ്, എം. കുഞ്ഞിപ്പ, സന്തോഷ് സെബാസ്റ്റ്യന്‍, എ.സി. നിസാര്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.