കേരള ബാങ്ക് സഹകരണ മേഖലയെ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

[mbzauthor]

കേരള ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നതോടെ സഹകരണമേഖല കൂടുതൽ ശക്തിപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ പൊതു ആവശ്യങ്ങൾ നിറവേറ്റാൻ കേരള ബാങ്ക് സഹായിക്കും. ഇടപാടുകൾ വർധിക്കുന്നതിനൊപ്പം ഇടപാടുകാർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പു വരുത്താനുമാകും. പ്രാഥമികാനുമതിയാണ് കേരള ബാങ്കിന് ലഭിച്ചിട്ടുള്ളത്. വ്യവസ്ഥകൾ പാലിച്ചു കൊണ്ട് അന്തിമാനുമതിക്കായി ക്കുകയാണ്.കേരള ബാങ്കിന്റെ കാര്യത്തിൽ ഒരു ആശങ്കക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കാസർഗോഡ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. പി.കരുണാകരൻ എം.പി, എം എൽ എ മാരായ എൻ.എ നെല്ലിക്കുന്ന്, എം.രാജഗോപാലൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.സി.ഡി.ഡബ്ലിയു.എഫ്.ബി.വൈസ് ചെയർമാൻ പി. മമ്മിക്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ റിസ്ക് ഫണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ, ജില്ലാ കലക്ടർ ഡോ.ഡി.സജിത് ബാബു, സഹകരണ സംഘം രജിസ്ട്രാർ എസ്.ഷാനവാസ്, കാസറകോട് മുൻസിപ്പൽ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം, സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം ബാബു പോൾ ,കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്, എ.വി.ബാലകൃഷ്ണൻ മാസ്റ്റർ, സോളമൻ അലക്സ്, ഹക്കിം കുന്നിൽ, കെ.കെ.നാരായണൻ, ടി.പത്മകുമാർ എന്നിവർ സംസാരിച്ചു.

[mbzshare]

Leave a Reply

Your email address will not be published.