കേരള ബാങ്ക്- മലപ്പുറത്തെ ജീവനക്കാരുടെ റിലേ സത്യാഗ്രഹം ആരംഭിച്ചു.

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ റിലേ സത്യഗ്രഹ സമരം ആരംഭിച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് മുൻപിലാണ് സമരം. ജനുവരി 20 വരെ സമരം തുടരും. ഇന്നത്തെ സമരം സമരസഹായ സമിതി ചെയർമാൻ എ.അനിൽ ഉദ്ഘാടനം ചെയ്തു. സംയുക്ത സമര സമിതി വൈസ് ചെയർമാൻ പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. എ.ഐ.ബി.ഇ.എ സംസ്ഥാന പ്രസിഡണ്ട് അനിയൻ മാത്യു മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പി.കെ. മൂസക്കുട്ടി, എ.അഹമ്മദ്,ജി. കണ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News