കേരള ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് – പ്രാഥമിക വോട്ടർപട്ടിക വ്യാഴാഴ്ച.

adminmoonam

കേരള ബാങ്ക് ഭരണസമിതിലേക്കുള്ള വോട്ടെടുപ്പ് നടത്താൻ പ്രാഥമിക വോട്ടർപട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. നവംബർ 26ന് വോട്ടെടുപ്പ് നടക്കും. സംസ്ഥാനത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കും ആണ് വോട്ടവകാശം. പ്രാഥമിക വോട്ടർ പട്ടിക വ്യാഴാഴ്ച സംസ്ഥാന സഹകരണ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രസിദ്ധീകരിക്കും. നവംബർ മൂന്നിന് അന്തിമ വോട്ടർപട്ടികയാകും. നവംബർ 9ന് നാമനിർദ്ദേശപത്രിക സമർപ്പിക്കാം. 10ന് സൂക്ഷ്മപരിശോധനയ്ക്കും 11ന് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസവും ആണ്. വോട്ടെടുപ്പ് ആവശ്യമെങ്കിൽ 26ന് രാവിലെ 10 മുതൽ 4 വരെയാണ് നടക്കുക. സെപ്റ്റംബർ 25ന് തെരഞ്ഞെടുപ്പ് നടത്താൻ നേരത്തെ വിജ്ഞാപനം ആയെങ്കിലും കോഴിക്കോടുള്ള യുഡിഎഫ് അനുകൂല സഹകരണ സംഘം നൽകിയ ഹർജിയിൽ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യുകയായിരുന്നു.വിശദമായ വാദം കേട്ടശേഷം ഹൈക്കോടതി ഹർജി തള്ളി. ഇതോടെയാണ് നവംബർ 26ന് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News