കേരള ബാങ്ക് പുല്‍പ്പള്ളി ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറി
കേരള ബാങ്കിന്റെ വയനാട് പുല്‍പ്പള്ളി ശാഖയുടെ പ്രവര്‍ത്തനം പുല്‍പ്പള്ളി താന്നിത്തെരുവ് റൂട്ടിലെ ഈസ്റ്റ് അവന്യൂ ബില്‍ഡിംഗിലേക്ക് മാറ്റി. ശാഖയുടെ പുതിയ കെട്ടിടം കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഇ. രമേശ് ബാബു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംരംഭങ്ങള്‍ക്കുള്ള കെ. ബി. സഹജ മൈക്രോഫിനാന്‍സ് വായ്പയുടെ വിതരണം പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. ദിലീപ് കുമാറും കോവിഡ് കാലത്ത് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വസ്തുജാമ്യമില്ലാതെ 5 ലക്ഷം രൂപവരെ നല്‍കുന്ന പ്രവാസി ഭദ്രത വായ്പയുടെ വിതരണം കേരള ബാങ്ക് റീജിയണല്‍ ജനറല്‍ മാനേജര്‍ സി. അബ്ദുല്‍ മുജീബും നിര്‍വ്വഹിച്ചു.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തംഗം ശോഭ സുകു, സംസ്ഥാന സഹകരണ യൂണിയന്‍ ഭരണ സമിതി അംഗം വി. വി. ബേബി, സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് എ.ം എസ്. സുരേഷ് ബാബു, പുല്‍പ്പള്ളി എസ്.സി.ബി അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കണ്‍വീനര്‍ സജി തൈപ്പറമ്പില്‍, മുള്ളന്‍കൊല്ലി എസ്.സി.ബി പ്രസിഡന്റ് ജോയി വാഴയില്‍, സി.കെ. ബാബു, ബൈജു നമ്പിക്കൊല്ലി, പ്രകാശ് ഗഗാറിന്‍, മാത്യു മത്തായി, പി. എസ് ജനാര്‍ദ്ദനന്‍, ടി. ജെ. ചാക്കോച്ചന്‍, വി. എം. പൗലോസ്, കെ. കെ. റീന, ശ്യാം പ്രഭ എന്നിവര്‍ സംസാരിച്ചു. സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍. നവനീത് കുമാര്‍ സ്വാഗതവും ശാഖാ മാനേജര്‍ പി.എസ്. വിജിമോള്‍ നന്ദിയും പറഞ്ഞു.