കേരള ബാങ്ക് എക്സലന്‍സ് അവാര്‍ഡ് സമര്‍പ്പിച്ചു
കേരള ബാങ്ക് എക്സലന്‍സ് അവാര്‍ഡ് 2020-21 തൃശൂര്‍ ജില്ലാതല അവാര്‍ഡുകള്‍ സഹകരണ മന്ത്രി വി.എന്‍.വാസവന്‍ വിതരണം ചെയ്തു. ഒന്നാം സമ്മാനം കുറ്റിക്കാട് ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് ഏറ്റുവാങ്ങി. രണ്ടാം സമ്മാനം കടവല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കും മൂന്നാം സമ്മാനം പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവയും ഏറ്റുവാങ്ങി.
കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണന്‍, പാക്സ് അസോസിയേഷന്‍ പ്രസിഡന്റ് മുരളീധരന്‍, കേരള ബാങ്ക് ജനറല്‍ മാനേജര്‍ ജോളി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.