കേരള ബാങ്ക് എക്‌സലന്‍സ് അവാര്‍ഡ്: കാലിക്കറ്റ് സിറ്റി ബാങ്കിനും ഫറോക്ക് ബാങ്കിനും ഒന്നാം സ്ഥാനം
കാര്‍ഷിക മേഖലയില്‍ കഴിവ് തെളിയിച്ച പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കുളള കേരള ബാങ്കിന്റെ കോഴിക്കോട് ജില്ലാതല എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിനും ഫറോക്ക് സര്‍വീസ് സഹകരണ ബാങ്കിനുമാണ് ഒന്നാംസ്ഥാനം. നാദാപുരം സര്‍വീസ് സഹകരണ ബാങ്ക്, ചെക്യാട് സര്‍വീസ് സഹകരണ ബാങ്ക് എന്നിവയ്ക്ക് രണ്ടാം സ്ഥാനവും കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക്, ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് എന്നിവയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.