കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ് സമര്‍പ്പിച്ചു

moonamvazhi

കേരള ബാങ്ക് ജീവനക്കാരുടെ 2022 മാര്‍ച്ച് 31 ന് അവസാനിച്ച ശബള പരിഷ്‌കരണ കരാര്‍ പുതുക്കുന്നതിനുള്ള ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ കൈമാറി.

കേരള ബാങ്കിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ നിയമനം നടത്തുന്നതിനും ശബള പരിഷ്‌കരണത്തിലെ അനോമലികള്‍ പരിഹരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു .മേല്‍ വിഷയങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി അറിയിച്ചു. ശബള പരിഷ്‌കരണം അനന്തമായി നീണ്ടുപോകാതെ സമയ ബന്ധിതമായി തീര്‍പ്പാക്കണമെന്നും കുടിശിക ആയ ഡി.എ അനുവദിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി കെ.ടി. അനില്‍ കുമാര്‍, ടി.എ. രമേഷ്, കെ.പി.ഷാ, സുബാഷ്. വി,സിന്ദുജ. വിജയകുമാര്‍. എസ്, അനില്‍കുമാര്‍ ടി.ടി എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News