കേരള ബാങ്ക് അദാലത്തില്‍ ഒരു കോടി ഇളവ്
കേരള ബാങ്ക് കൊല്ലത്തു നടത്തിയ അദാലത്തില്‍ 62 വായ്പാ കുടിശ്ശികക്കാര്‍ക്ക് ഒരുകോടി അഞ്ചുലക്ഷം രൂപയുടെ ഇളവനുവദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയനുസരിച്ചു രോഗബാധിതരും തിരിച്ചടവിനു ശേഷിയില്ലാത്തവര്‍ക്കുമാണ് ഇളവനുവദിച്ചത്. ബാങ്ക് ഡയറക്ടര്‍ ജി ലാലുവിന്റ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ വി നാരായണന്, പി എസ് വിനീത്, സീനിയര്‍ മാനേജര്‍മാരായ ഹരിതകുമാരി, ഓമനക്കുട്ടന്, അസിസ്റ്റന്റ് മാനേജര്‍ ഷീലദേവി എന്നിവര്‍ പങ്കെടുത്തു.