കേരള ബാങ്കില്‍ ആഴ്ചയില്‍ ഒരുദിവസം ഖാദിവസ്ത്രം
ഖാദിവസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ബാങ്ക് നടപ്പിലാക്കുന്ന ആഴ്ചയില്‍ ഒരുദിവസം ഖാദിവസ്ത്രം കാമ്പയിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കേരള ഖാദി ബോര്‍ഡ് വൈസ്ചെയര്‍മാന്‍ പി. ജയരാജന്‍ നിര്‍വ്വഹിച്ചു. ആഴ്ചയില്‍ ഒരുദിവസം ഖാദിവസ്ത്രം ധരിക്കാനുള്ള കേരള ബാങ്ക് ജീവനക്കാരുടെ തീരുമാനം ഈ മേഖലയില്‍ ജോലി ചെയ്യുന്നവരോട് കാണിക്കുന്ന സ്നേഹമാണ് വെളിവാക്കുന്നതെന്നും ഖാദി ഇന്ത്യന്‍ ദേശീയ വികാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് റീജിയണല്‍ കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന പരിപാടിയില്‍ കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ്ബാബു അധ്യക്ഷത വഹിച്ചു.
കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനും കേരള ബാങ്ക് ഡയറക്ടറുമായ എം. മെഹബൂബ് മുഖ്യാഥിതിയായിരുന്നു. ഖാദി ബോര്‍ഡ് മെമ്പര്‍മാരായ സാജന്‍ തൊടുകയില്‍, എസ് ശിവരാമന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ എം റീന, കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി പി പ്രേമാനന്ദന്‍, കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി കെ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രൊജക്ട് ഓഫീസര്‍ കെ ഷിബി ഖാദി ബോര്‍ഡ് പദ്ധതികള്‍ വിശദീകരിച്ചു. കേരള ബാങ്ക് റീജിയണല്‍ ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബ് സ്വാഗതവും സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി ബാലഗോപാലന്‍ നന്ദിയും പറഞ്ഞു.