കേരള ബജറ്റ്: സഹകരണ മേഖലയ്ക്ക് 134.42 കോടി

moonamvazhi

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തിങ്കളാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ സഹകരണ മേഖലയ്ക്ക് 134.42 കോടി രൂപ വകയിരുത്തി. വനിതാ സഹകരണ സംഘങ്ങള്‍ക്ക് 2.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

സഹകരണ സ്ഥാപനങ്ങള്‍ കേരളത്തിന്റെ അഭിമാനമാണെന്നും ഇവയെ തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും കേന്ദ്രം ശ്രമിക്കുന്നുണ്ടെന്നും. കേന്ദ്ര നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ വിവിധ പദ്ധതികള്‍ക്കായി 15 കോടി രൂപ വകയിരുത്തി. CAPE- നു കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 6.05 കോടി രൂപ, തൊഴിലധിഷ്ഠിത പരിപാടി നടപ്പാക്കുന്ന വിവിധ സഹകരണ സ്ഥാപനങ്ങള്‍ക്ക് വായ്പ – ഓഹരി മൂലധനം – പ്രവര്‍ത്തന ഗ്രാന്‍ഡ് – സബ്‌സിഡി എന്നിവ നല്‍കുന്ന പദ്ധതിക്കായി 18 കോടി രൂപ, പട്ടികജാതി പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ വിവിധ വികസന പദ്ധതികള്‍ക്കായി 7 കോടി രൂപ, സാങ്കേതികവിദ്യയില്‍ അധിഷ്ടിതമായ കാര്‍ഷിക സഹകരണ സംരംഭങ്ങള്‍ക്ക്
30 കോടി രൂപ, കാര്‍ഷിക ഉത്പന്നങ്ങളുടെ ഉത്പാദനം – സംഭരണം – സംസ്‌കരണം – ഗ്രേഡിങ് – വിപണനം എന്നീ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘങ്ങള്‍ക്കുള്ള സഹായമായി 7.25 കോടി രൂപ, കേരള സഹകരണ സംരക്ഷണ നിധി പദ്ധതിക്കായി 11.15 കോടി രൂപ, പ്രാഥമിക സംഘങ്ങള്‍ – കണ്‍സ്യൂമര്‍ഫെഡ് – പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ എന്നിവയ്ക്കുള്ള എന്‍.സി.ഡി.സി സഹായമായി 28.10 കോടി രൂപ എന്നിങ്ങിനെയാണ് ബജറ്റില്‍ വകയിരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News