കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ്സിന്റെ ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ്സ് (INTUC) കോഴിക്കോട്ട് ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും ശമ്പള പരിഷ്‌കരണത്തെക്കുറിച്ചുള്ള പഠന ക്ലാസും സംഘടിപ്പിച്ചു. ഐ.എന്‍.ടി.യു.സി. കോഴിക്കോട് ജില്ല പ്രസിഡന്റ് പി.രാജീവ് യോഗം ഉദ്ഘാടനം ചെയ്തു.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോഴിക്കോട് ജില്ല പ്രസിഡന്റ് സി.വി.അഖില്‍ അധ്യക്ഷത വഹിച്ചു. ശമ്പള പരിഷ്‌കരണത്തെ പറ്റി ജീവനക്കാരുടെ സംശയ നിവാരണത്തിനായുള്ള പഠന ക്ലാസിന് കോഴിക്കോട്ട് ആര്‍ബിട്രേഷന്‍ എ.ആര്‍. മോഹന്‍ദാസ് നേതൃത്വം നല്‍കി.
ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഇ.എം ഗിരീഷ് കുമാറിനെ സംസ്ഥാന വൈസ് പ്രസിഡന്റ്് സുരേഷ് കുമാര്‍ ചടങ്ങില്‍ ആദരിച്ചു. അദര്‍ ക്രെഡിറ്റ് സൊസൈറ്റികളെ PACS നിന്ന് ഒഴിവാക്കിയ നടപടി പിന്‍വലിച്ച് ശബള പരിഷ്‌കരണം അവര്‍ക്കും കൂടി ബാധകമാക്കണമെന്നും കലക്ഷന്‍ ഏജന്റ്മാരുടെ സ്ഥിരപ്പെടുത്തല്‍ സംബന്ധിച്ച് 10 വര്‍ഷം കാലയളവ് അഞ്ച് വര്‍ഷമായി കുറയ്ക്കുന്നതിന് വേണ്ട മാറ്റം ഉത്തരവില്‍ വരുത്തണമെന്നും സര്‍ക്കാറിനോട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. സന്തോഷ് ഏറാടി കുളങ്ങര, സജില്‍ കുമാര്‍, വി.ഷെറിന്‍, അരുണ്‍ രാജ്, ഷിനോജ് കുണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു.