കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ചതുർദിന റിലേ സത്യാഗ്രഹം സെക്രട്ടറിയേറ്റിനു മുന്നിൽ ആരംഭിച്ചു്: സഹകരണ മേഖലയിലെ പ്രശ്നങ്ങളോട് സർക്കാർ മുഖം തിരിക്കുകയാണെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.

adminmoonam

കേരളത്തിലെ സഹകരണ മേഖലയ്ക്ക് കോട്ടം സംഭവിച്ചാൽ സംസ്ഥാനത്തെ സാമ്പത്തിക രംഗം തകരുമെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇൻകം ടാക്സ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിൽ ആരംഭിച്ച ചതുർദിന റിലേ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലെ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ഇൻകം ടാക്സ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കണം. സഹകരണ ജീവനക്കാരും സഹകാരികളും ഇന്ന് വലിയ ആശങ്കയിലാണ്. ഇതിനു പരിഹാരം കാണാൻ സർക്കാരിന് കഴിയണം. കേന്ദ്രസർക്കാരും ആദായ നികുതി വകുപ്പും സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന സിപിഎം ഈ മേഖലയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുകയാണ്. അല്ലാതെ മേഖലയെ സംരക്ഷിക്കുന്ന കാര്യത്തിൽ അനങ്ങാപ്പാറ നയമാണ് കാട്ടുന്നതെന്നും എംഎൽഎ കുറ്റപ്പെടുത്തി.

സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു അധ്യക്ഷനായിരുന്നു. കരകുളം കൃഷ്ണപിള്ള, സംഘടനയുടെ ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപള്ളി, ജോസഫ് എം. പുതുശ്ശേരി, ഡി. വിജയകുമാർ, ആർ.ലക്ഷ്മി, ഡോക്ടർ സുഷമ, സംഘടനാ സംസ്ഥാന ട്രഷറർ പി കെ വിജയകുമാർ, ആനാട് ഗോപകുമാർ, സുഭാഷ് കുമാർ, അഡ്വക്കേറ്റ് അഭിലാഷ്, വി.ആർ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News