കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുപ്പത്തിനാലാമത് എറണാകുളം ജില്ലാ സമ്മേളനം നടത്തി
കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുപ്പത്തിനാലാമത് എറണാകുളം ജില്ലാ സമ്മേളനം മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ ഡീന്‍ കുര്യാക്കോസ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിനു മാതൃകയായ കേരളത്തിലെ സഹകരണ മേഖലയില്‍ അടുത്ത കാലത്തായി ചില പുഴു കുത്തുകള്‍ കണ്ടു വരുന്നത് സഹകരണ മേഖലയുടെ വിശ്വാസ്യത തകരാന്‍ ഇടയാകുമെന്ന് അദ്ദേഹം പറഞ്ഞു.
കെ.സി.ഇ.എഫ് ജില്ലാ പ്രസിഡന്റ് ബിനു കാവുങ്ങല്‍ അദ്ദ്യക്ഷത വഹിച്ചു. സംഘടന സംസ്ഥാന പ്രസിഡന്റ് പി.കെ വിനയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ആശോകന്‍ കുറുങ്ങപ്പള്ളി സംഘടനാ സന്ദേശം നല്‍കി. ജീവനക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ മികവിനുള്ള അവാര്‍ഡുകള്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.
വനിതാസമ്മേളനം മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി.എല്‍ ദോസ് ഉദ്ഘാടനം ചെയ്തു.വന്നിതാ ഫോറം സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ശ്രീകല. സി. സംഘടനാ സന്ദേശവും സംസ്ഥാന കണ്‍വീനര്‍ ശോഭ പി.മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സാബു പി. വഴയില്‍, മുന്‍ ജില്ലാ പ്രസിഡന്റ് കെഎസ്.നമ്മദാസ്, വി.വി. നളിനാക്ഷന്‍, ബോബി തോപ്പിലാന്‍, കെ.എ. സണ്ണി, അഹമ്മദ് കബീര്‍, സിഒ. ജോണി, സാജു മാനുവല്‍, ടി.കെ. എല്‍ദോ, എം.കെ. രഘു എന്നിവര്‍ക്ക് സമ്മേളനത്തില്‍ യാത്രയയപ്പ് നല്‍കി.