കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ വൈക്കം താലൂക്ക് കമ്മറ്റി: വാസന പ്രസന്നന്‍ പ്രസിഡന്റ്
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (കെ.സി.ഇ.സി) വൈക്കം താലൂക്ക് സമ്മേളനം സി. കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.എന്‍. രേണുക അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്കുകളിലെ ക്ലറിക്കല്‍ തസ്തികളിലേക്ക് പരീക്ഷാ ബോര്‍ഡ് നടത്തുന്ന പരീക്ഷകളില്‍ ബാങ്കുകളുടെ ക്ലാസിഫിക്കേഷന്‍ അടിസ്ഥാനമാക്കി നിയമന നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികളായി വാസന പ്രസന്നന്‍ (പ്രസിഡന്റ്) മനു സിദ്ധാര്‍ത്ഥന്‍ (സെക്രട്ടറി) ജെ. നാരായണന്‍, അനീഷ് (വൈസ് പ്രസിഡന്റുമാര്‍) എന്‍.എസ്. സുധീര്‍, എം.കെ. രഞ്ജിത്ത് (ജോയിന്റ് സെക്രട്ടറിമാര്‍) കെ.എന്‍. രേണുക (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
കെ.സി.ഇ.സി സംസ്ഥാന വൈസ് പ്രസിഡന്റ് എം. ജിജയന്‍, സി. പി.ഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി ബാബു രാജ്, തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി ജോണ്‍ വി. ജോസഫ്, കെ. ി.ഇ.സി ജില്ലാ സെക്രട്ടറി ആര്‍. ബിജു, കെ. വേണുഗോപാല്‍, പി. എസ്. പുഷ്‌കരന്‍, കെ. പ്രിയമ്മ, സി.വി. വിനോദ്, എന്നിവര്‍ സംസാരിച്ചു.