കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് കോട്ടയം ജില്ലാ സമ്മേളനം നടത്തി
കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് 34 – മത് കോട്ടയം ജില്ലാ സമ്മേളനം നടത്തി. കോട്ടയം MLA തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. സംഘം ജീവനക്കാരെ അവഗണിച്ചു കൊണ്ട് സഹകരണ മേഖലയെ മുന്നോട്ട് നയിക്കാൻ ആവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സഹകരണ മേഖലയ്ക്കും സംഘം ജീവനക്കാർക്കും വേണ്ടി നിലപാടെടുക്കുന്ന കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ പ്രവർത്തങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. സർവീസിൽ നിന്നും വിരമിച്ച സംഘടനാംഗങ്ങൾക്കുള്ള പുരസ്ക്കാരം കോട്ടയം DCC അദ്ധ്യക്ഷൻ നാട്ടകം സുരേഷ് വിതരണം ചെയ്തു.
കോട്ടയം ജില്ലാ പ്രസിഡന്റ് കെ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. DCC ഉപാദ്ധ്യക്ഷൻ അഡ്വ. ജി ഗോപകുമാർ, സംസ്ഥാന പ്രസിഡന്റ് പി.കെ വിനയകുമാർ, സംസ്ഥാന ജന.സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, M.N ഗോപാലകൃഷ്ണപ്പണിക്കർ, എബിസൺ കെ എബ്രഹാം, M.R സാബുരാജൻ, ജോർജ്ജ് ജോസഫ്, ജോസഫ് എബ്രഹാം, മനോജ് തോമസ്, ബിന്ദു പി സ്‌ക്കറിയ, എന്നിവർ സംസാരിച്ചു.