കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് കോട്ടയം താലൂക്ക് സമ്മേളനവും യാത്രയയപ്പും നടത്തി
കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് കോട്ടയം താലൂക്ക് സമ്മേളനവും യാത്രയയപ്പും നടത്തി. കോട്ടയം എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍ നിന്നും വിരമിച്ച സംഘടനാംഗങ്ങള്‍ക്കുള്ള പുരസ്‌ക്കാര സമര്‍പ്പണം കോട്ടയം ഡി.സി.സി ഉപാദ്ധ്യക്ഷന്‍ അഡ്വ. ജി. ഗോപകുമാര്‍ നിര്‍വ്വഹിച്ചു. കോട്ടയം താലൂക്ക് പ്രസിഡന്റ് ജോസഫ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അശോകന്‍ കുറുങ്ങപ്പള്ളി, എബിസണ്‍ കെ. എബ്രഹാം, മനു.പി.കൈമള്‍, സന്തോഷ് കെ.കെ, എം.ആര്‍. സാബുരാജന്‍, ജോര്‍ജ്ജ് ജോസഫ്, മാത്യു ടി.ജേക്കബ്, മനോജ് തോമസ്, ബിന്ദു.പി.സ്‌ക്കറിയ, രതീഷ്.ആര്‍.പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.