കേരളാ ബാങ്ക് ഹെഡ് ഓഫീസിന് മുന്‍പില്‍ ജീവനക്കാര്‍ ധര്‍ണ്ണ നടത്തി
ജീവനക്കാരുടെ അടിയന്തിര പ്രധാനങ്ങളായ അവകാശങ്ങളില്‍ അനീതിയും അവഗണനയും തുടരുന്ന അധികാരികള്‍ക്കെതിരെ, ട്രാന്‍സ്ഫര്‍ പോളിസി നടപ്പിലാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്ന അന്യായനടപടി അവസാനിപ്പിക്കുക,
ശമ്പള പരിഷ്‌ക്കരണ ഉത്തരവിലെ നീതി നിഷേധം പരിഹരിക്കുക, ജീവനക്കാരുടെ നിലവിലുള്ള ശമ്പളം പോലും വെട്ടിക്കുറച്ച പേയുണിഫിക്കേഷന്‍ ഉത്തരവ് പുന:പരിശോധിക്കുക, കുടിശ്ശികയായ 21% ക്ഷാമബത്ത അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിന് മുന്‍പിലും ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്‍പിലും ജീവനക്കാര്‍ ധര്‍ണ്ണ നടത്തി.
ധര്‍ണ്ണകളുടെ സംസ്ഥാന തല ഉദ്ഘാടനം കേരള ബാങ്ക് ഹെഡ് ഓഫീസിനു മുന്‍പില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍ നിര്‍വ്വഹിച്ചു സംസ്ഥാന പ്രസിഡണ്ട് വി.എസ്.ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ജി.സുബോധ നന്‍, കെ.എസ്. കൃഷ്ണ, എംപ്ലോയീസ് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി കെ.എസ്.ശ്യാംകുമാര്‍, സെക്രട്ടറി എസ്. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
[mbzshare]