കേരളത്തിലെ ശക്തമായ സഹകരണ വായ്പാ മേഖലയെ തകര്‍ക്കാനനുവദിക്കരുത്: AKDCBEC
കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മേഖലയില്‍ ശക്തമായ സ്വാധീനമുള്ള വായ്പാ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സഹകാരികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് കോഴിക്കോട് നടന്ന ഓള്‍ കേരളാ ജില്ലാ സഹകരണ ബേങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
എം.കെ.രാഘവന്‍ എം.പി. ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഡോ.ശൂരനാട് രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. പി. അബുദ്ള്‍ ഹമീദ് എം. എല്‍ എ മുഖ്യ പ്രഭാഷണം നടത്തി സി.കെ. അബ്ദുള്‍ റഹിമാന്‍ (ജനറല്‍ സെക്രട്ടറി), കെ.ജി. പങ്കജാക്ഷന്‍ (എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ്) അനിയന്‍ മാത്യു ( എ.ഐ.ബി.ഇ.എ സംസ്ഥാന പ്രസിഡണ്ട് ), അഡ്വ. എം.രാജന്‍ (ഐ.എന്‍.ടി.യു.സി), പി. പ്രദീപ് കുമാര്‍ , എം.ജയമോഹന്‍, കെ.കെ. സജിത്ത് കുമാര്‍, എ.പി. ബേബി, നബിദാസ്, സാജന്‍ .സി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
കേരളത്തിലെ 14 ജില്ല കളിലെയും ഓള്‍ കേരള ജില്ലാ സഹകരണ ബേങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് സംഘടനകള്‍ ലയിച്ച് കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് എന്ന ഒററ സംഘടനയായി മാറാന്‍ ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു.
[mbzshare]