കേരളത്തിന്റെ സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിങ് എ.എ റഹീം എം.പി നിര്‍വഹിച്ചു

moonamvazhi

പ്രഗതി മൈതാനില്‍ നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരള സഹകരണ വകുപ്പിന്റെ ഉല്പന്നങ്ങളുടെ ലോഞ്ചിംഗ് എ.എ റഹീം എം.പി നിര്‍വഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

കേരളത്തിന്റെ തനത് ഉല്പന്നങ്ങള്‍ക്ക് ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും വിപണന സാദ്ധ്യത ഏറെയാണെന്ന് എ.എ. റഹിം പറഞ്ഞു. കേരളത്തിന്റെ ഉല്പന്നങ്ങള്‍ക്ക് ഇവിടെയുള്ള അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പുതിയ ഉല്പന്നങ്ങളുമായി ഡല്‍ഹിയിലെത്തിയ സംരംഭകരും ഡല്‍ഹിയിലെ വിതരണക്കാരും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെച്ചു.

അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് കോ-ഓപ്പറേറ്റിവ് ബാങ്ക് പുറത്തിറക്കിയ തേങ്ങ ചിപ്‌സ്, നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ ഓപ്പറേറ്റിവ് സപ്ലൈ& മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ഹെയര്‍ ഓയില്‍, പള്ളിയാക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തയ്യാറാക്കുന്ന പൊക്കാളി-ഉണക്ക ചെമ്മീന്‍, കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഉല്പന്നമായ വെളിച്ചെണ്ണ, ‘ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഉല്പന്നമായ തേങ്ങപ്പാല്‍ എന്നിവയാണ് പുറത്തിറക്കിയ പുതിയ ഉല്പന്നങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Latest News