കേപ്പിന് കീഴിലുള്ള കോളേജുകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു.

adminmoonam

കോ-ഓപ്പറേറ്റിവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്(കേപ്പ്) കീഴിലുള്ള വിവിധ കോളേജുകളിൽ പണി പൂർത്തീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ആറൻമുള എഞ്ചിനീയറിംഗ് കോളേജിൽ 18 ക്ലാസ്സ് റൂമുകൾ, 11 ലാബുകൾ, 11 സ്റ്റാഫ് റൂമുകൾ, 3 സെമിനാർ ഹാളുകൾ, 3 ആഫീസ് മുറികൾ, 36 ശുചിമുറികൾ ഉൾപ്പെടെയുള്ള കെട്ടിടസമുച്ചയമാണ് ഇപ്പോൾ പണിപൂർത്തീകരിച്ചിരിക്കുന്നത്. 500 കുട്ടികൾക്ക് കാമ്പസിൽ തന്നെ താമസസൗകര്യം ഒരുക്കാൻ കഴിയുന്ന 3 ലേഡീസ് ഹോസ്റ്റലുകൾ വടകര, കിടങ്ങുർ, പത്തനാപുരം കോളേജുകളിൽ ഈ സർക്കാരിന്റെ കാലത്ത് തറക്കല്ലിട്ടതാണ്. ഈ നാലു കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഈ സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള കുതിപ്പിന് ഏറെ സഹായകരമാകുവാൻ ഇവ കാരണമാകും എന്നതിൽ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേപ്പ് രൂപീകരിച്ച ശേഷം ഭൗതിക സാഹചര്യങ്ങളുടെ വികസനക്കാര്യത്തിൽ ഇത്രയും പ്രവർത്തനങ്ങൾ ചെയ്ത മറ്റൊരു കാലഘട്ടമില്ലെന്നു സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഓൺലൈൻ വഴിയാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.അതത് പ്രദേശങ്ങളിലെ ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News