കേന്ദ്ര ബജറ്റുംസഹകരണ മേഖലയും :വെബിനാര്‍ 14 ന്  

Deepthi Vipin lal

കേന്ദ്ര ബജറ്റും സഹകരണ മേഖലയും എന്ന വിഷയത്തില്‍ കണ്ണൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ( ഐ.സി.എം )  ഫെബ്രുവരി 14 തിങ്കളാഴ്ച വൈകിട്ട് 6.30 നു വെബിനാര്‍ സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. സംഗീത കെ. പ്രതാപ് ( പ്രൊഫ. സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, കുസാറ്റ് ) വിഷയം അവതരിപ്പിക്കും.

കണ്ണൂര്‍ ഐ.സി.എം. ഡയരക്ടര്‍ എം.വി. ശശികുമാര്‍ വെബിനാറില്‍ അധ്യക്ഷത വഹിക്കും. ഫാക്കല്‍ട്ടി അംഗങ്ങളായ വി.എന്‍. ബാബു സ്വാഗതവും അഭിലാഷ് ഐ. നന്ദിയും പറയും.

Leave a Reply

Your email address will not be published. Required fields are marked *

Latest News