കേന്ദ്രത്തിനെതിരെ സഹകാരികളുടെ പ്രതിഷേധം

moonamvazhi

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെ സഹകാരികളുടെ പ്രതിഷേധം. സഹകരണ സംരക്ഷണ സമിതി സംഘടിപ്പിച്ച മാനാഞ്ചിറ ആദായനികുതി ഓഫീസ് മാര്‍ച്ചില്‍ ജില്ലയിലെ സഹകാരികളും സഹകരണ ജീവനക്കാരുമായ നൂറുകണക്കിനാളുകള്‍ അണിനിരന്നു.

കോര്‍പറേറ്റുകള്‍ക്കും ഓഹരി വിപണിയിലെ വമ്പന്‍മാര്‍ക്കും വഴിതുറക്കാനായി സഹകരണ മേഖലയില്‍ ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന നീക്കങ്ങള്‍ക്കെതിരെയായിരുന്നു മാര്‍ച്ച്. ടി പി രാമകൃഷ്ണന്‍ എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തു. പ്രൈമറി കോ -ഓപറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ അധ്യക്ഷനായി.

സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍, ടി കെ രാജന്‍, ഇ രമേശ് ബാബു, കെ നൗഷാദ്, ആയാടത്തില്‍ രവീന്ദ്രന്‍, ഒ പി റഷീദ്, കെ ടി അനില്‍കുമാര്‍, ഇ സുനില്‍കുമാര്‍, ടി പി ദാസന്‍, വി പി കുഞ്ഞികൃഷ്ണന്‍, പി കെ ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സഹകരണ സംരക്ഷണ സമിതി കണ്‍വീനര്‍ എം മെഹബൂബ് സ്വാഗതവും ടി വി നിര്‍മലന്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News