കേഡർ മർജർ നടപടികളിൽ പ്രതിഷേധിച്ച് ജില്ലാ ബാങ്ക് ജീവനക്കാരുടെ സമരം: നവംബർ 5,6 തീയതികളിൽ ദ്വിദിന പണിമുടക്ക് സമരം.

adminmoonam

കേഡർ മർജർ നടപടികളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സഹകരണ ബാങ്കിൻ്റെ നടപടിയിലും സഹകരണമന്ത്രിയുടെ ഏകാധിപത്യ നടപടിയിലും DBEF ൻ്റെ വഞ്ചനപരമായ സമീപനത്തിലും പ്രതിഷേധിച്ച് എംപ്ലോയിസ് കോൺഗ്രസിൻ്റെ നേത്രത്വത്തിൽ സംസ്ഥാനത്തെ കേരള ബാങ്ക് ഹെഡ് ഓഫീസിനു മുന്നിലും റീജനൽ ഒഫീസുകൾക്കു മുന്നിലും CPC കൾക്കു മുന്നിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. വിവിധ സ്ഥലങ്ങളിൽ സംഘടനയുടെ മുതിർന്ന നേതാക്കൾ സംസാരിച്ചു.

ത്രിശൂർ റീജനൽ ഓഫീസിന് മുന്നിൽ നടത്തിയ സമരം ജില്ലാ വൈസ് പ്രസിഡണ്ട് എൻ എ സാബു ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സാജൻ സി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. AIBEA ജില്ലാ സെക്രട്ടറി ടി.വി രാമചന്ദ്രൻ മുഖ്യപ്രഭാണം നടത്തി നേതാക്കളായ സി.എൻ വേണുഗോപാൽ , സി.എസ് അനുരാഗ് , സി എൻ രാജൻ , ശൃംകുമാർ കെ.എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .കേഡർ സംയോജനം പേറിവിഷൻ എന്നി വിഷയങ്ങളിൽ ജില്ലാ ബാങ്ക് ജീവനക്കാരുടെ അവകാശങ്ങൾ മാന്യമായി സംരക്ഷിക്കപ്പെടാത്ത സാഹചര്യത്തിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ പറഞ്ഞു. നവംബർ 5 .6 തിയ്യതികളിൽ ദ്വിദിന പണിമുടക്കു നടത്തുമെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News