കെ.സി.ഇ.എഫ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി രക്ത ദാന ക്യാമ്പ് നടത്തി
കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് (KCEF) തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രക്ത ദാന ക്യാമ്പ് ഫാദര്‍ ഡേവിസ് ചിറമ്മല്‍ ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.എഫ് ജില്ലാ പ്രസിഡന്റ് എ.കെ. സതീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ആര്‍. പ്രമോദ് സ്വാഗതം പറഞ്ഞു. ജില്ലയില്‍ നിന്നും അന്‍പതോളം പേര്‍ രക്തദാനം നടത്തി. ട്രഷറര്‍ ഗിരിഷ് തോപ്പില്‍, വൈസ് പ്രസിഡന്റുമാരായ രാജേഷ് കോമരത്ത്, ജിയോ ജോസ്, തമ്പി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. താലൂക്ക് പ്രസിഡന്റ്, സെക്രട്ടറിമാര്‍ സംഘടന സംസ്ഥാന ഭാരവാഹികള്‍, സംഘടനയുടെ മുന്‍ ജില്ലാ പ്രസിഡന്റ് ജോസഫ് പൂമല, ജില്ലാ സെക്രട്ടറി വിജയകുമാര്‍, താലൂക്ക് പ്രസിഡന്റ് ശിവദാസന്‍, താലൂക്ക്, ജില്ലാ, സംസ്ഥാന മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.