കെ.സി. അബു കേരള സ്റ്റേറ്റ് ഹൗസിംഗ് ഫെഡറേഷൻ ചെയർമാൻ
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ ചെയർമാനായി കെ.സി. അബുവിനെ തിരഞ്ഞെടുത്തു. മുൻ കോഴിക്കോട് ഡി.സി.സി പ്രസിഡന്റും, കെ. പി.സി.സി ജനറൽ സെക്രട്ടറിയുമാണ്. വി.ജോർജ്ജ് കുണ്ടൂരാണ് വൈസ് ചെയർമാൻ.
ഭരണസമിതി അംഗങ്ങൾ: എ. സുകുമാരൻ നായർ, ജെ അലോഷ്യസ്, എസ്. ജയപ്രകാശ്, പി ഇ ജോസ്, വി. എം മുഹമ്മദ് ഇക്ബാൽ, പി ഐ ലാസർ, കെ എസ് മുഹമ്മദ് ഇക്ബാൽ, വി എ കരീം, എം ജെ ചാക്കോ.