കെ.ജി. പ്രീതി കുമാരി വിരമിച്ചു
ഡിസ്ട്രിക്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കേരളയുടെ ജില്ലാ കമ്മറ്റിയംഗവും സംസ്ഥാന വനിതാ സബ് കമ്മറ്റിയംഗവും ജില്ലാ കൺവീനറുമായ കെ.ജി.പ്രീതി കുമാരി സർവീസിൽ നിന്നു വിരമിച്ചു.മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ നിന്ന് പൊന്നാനി താലൂക്ക് എക്സിക്യുട്ടീവ് ഓഫീസറായാണ് വിരമിച്ചത്.
ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓൺലൈനായി യാത്രയയപ്പ് നൽകി. ജില്ലാ പ്രസിഡൻ്റ് പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. ബെഫി ജില്ലാ സെക്രട്ടറി കണ്ണൻ, സംസ്ഥാന ട്രഷറർ ജയദേവ് പി.വി, മുൻ സംസ്ഥാന പ്രസിഡൻ്റ് സി. ബാലസുബ്രഹ്മണ്യൻ, സംസ്ഥാനക്കമ്മറ്റി അംഗങ്ങളായ ഷഗീല, ആനന്ദൻ വി.വി, രാംദാസ് ,പ്രസാദ്. ജയകുമാർ, എ.കെ.മോഹൻദാസ്, ഷീല കെ.പി. എന്നിവർ സംസാരിച്ചു.