കെ.എസ്.ആർ.ടി.സിയെ സഹകരണ മേഖലയിലേക്ക് മാറ്റണമെന്ന് കേരള സഹകരണ ഫെഡറേഷൻ

[email protected]

കെ.എസ്.ആർ.ടി.സിയെ സഹകരണ മേഖലയിലേക്ക് മാറ്റണമെന്ന് കേരള സഹകരണ ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കേരള ബാങ്ക് രൂപീകരണ നീക്കത്തിൽ നിന്നും സർക്കാർ പിൻതിരിയണം, ജില്ലാ ബാങ്കുകളിലെ അഡ്മിനിസ്ട്രേറ്റർ ഭരണം അവസാനിപ്പിക്കുക, എഫ്ആർഡി ഐ ബില്ലിലെ ശുപാർശകൾ പിൻവലിക്കുക, സഹകരണ സംഘങ്ങൾക്ക് അപ്പക്സ് ഫെഡറേഷൻ രൂപീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും യോഗം അംഗീകരിച്ചു. സി. എ അജീർ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മാണിക്കര ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.സുനിൽകുമാർ, റിട്ട. ജോയിന്റ് രജിസ്ട്രാർ സി.എം ബാബു, എ.കെ ബാലകൃഷ്ണൻ, എം.ആനന്ദകുമാർ, എം.ലക്ഷ്മണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

സഹകരണ ഫെഡറേഷൻ പാലക്കാട് ജില്ലാ സമ്മേളനം സംസ്ഥാന ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.വി.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.പി.കലാധരൻ, കെ.അരവിന്ദാക്ഷൻ, പി.ജെ ഷാജി, എസ് .അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

കേരള സഹകരണ ഫെഡറേഷൻ എറണാകുളം ജില്ലാ സമ്മേളനം സി.എം.പി ജില്ലാ സെക്രട്ടറി പി രാജേഷ് ഉദ്ഘാടനം ചെയ്തു.യോഗത്തിൻ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം.എസ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു
യു.ഡി.എഫ് ജില്ലാ കൺവീനർ വിൻസെന്റ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി . എം.കെ അബ്ദുൾ ലത്തീഫ് ,കെ.കെ
ചന്ദ്രൻ,ശാന്താ നമ്പീശൻ , തുടങ്ങിയവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി മാത്യു വി ഡാനിയേൽ റിപ്പോർട്ട് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News