കെയർ ഹോം – കോഴിക്കോട് ജില്ലയിൽ ഒരു വീടുകൂടി നിർമിച്ചു നൽകി.

[email protected]

സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം, ബേപ്പൂർ സർവീസ് സഹകരണ ബാങ്ക് ,ബേപ്പൂർ കല്ലിങ്ങൽ മേപ്പറമ്പത്ത് ശ്യാമളക്കു വീട് നിർമിച്ചു നൽകി. 500 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആറു ലക്ഷം രൂപ ചെലവിട്ടാണ് നിർമിച്ചത്. വീടിന്റെ താക്കോൽദാനം കോഴിക്കോട് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ കെ. ഉദയഭാനു നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ. രാജീവ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി. മുഹമ്മദ് നവാസ്, സെക്രട്ടറി ജയപ്രകാശ് മേക്കുന്നത്ത് തുടങ്ങി സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും സഹകാരികളും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.