കുട്ടമശ്ശേരി ബാങ്ക് ജീവനക്കാര്‍ ബുധനാഴ്ചകളില്‍ കൈത്തറി വസ്ത്രം ധരിക്കും

Deepthi Vipin lal

കൈത്തറി വ്യവസായത്തെ കൈപിടിച്ചുയര്‍ത്തുന്നതിനായി സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ബുധനാഴ്ചകളില്‍ കൈത്തറി വസ്ത്രങ്ങള്‍ ധരിക്കണമെന്ന കേരള സര്‍ക്കാര്‍ പ്രഖ്യാപനം സഹകരണ മേഖലയിലും പ്രാവര്‍ത്തികമാക്കി എറണാകുളം കുട്ടമശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക്.

ബാങ്ക് ജീവനക്കാരുടെ യോഗത്തില്‍ പ്രസിഡന്റ് എം.മീതിയന്‍ പിള്ളയാണ് എല്ലാ ബുധനാഴ്ചകളിലും ബാങ്ക് ജീവനക്കാര്‍ കൈത്തറി യുണിഫോം ധരിക്കണം എന്ന ആശയം മുന്നോട്ടു വെച്ചത്. തുടര്‍ന്ന് ബാങ്കിലെ മുഴുവന്‍ ജീവനക്കാരും ഇതിന് പിന്തുണ നല്‍കുകയായിരുന്നു. കൈത്തറി നെയ്ത്ത് ശാലകളുടെ കേന്ദ്രമായ പറവൂരിലെ തെക്കെ നാലുവഴിയിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയില്‍ നിന്നുമാണ് ബാങ്കിലെ മുഴുവന്‍ ജീവനക്കാര്‍ക്കുമുളള കൈത്തറി തുണിത്തരങ്ങള്‍ വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News