കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി
സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന കുടുംബ പെന്‍ഷന്‍ വാങ്ങിക്കുന്ന പെന്‍ഷന്‍കാര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നത് ആഗസ്റ്റ് 31 വരെ നീട്ടി.
സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന കുടുംബ പെന്‍ഷന്‍ വാങ്ങുന്ന പെന്‍ഷന്‍കാര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസറുടെ പക്കല്‍ നിന്നും വാങ്ങി ആഗസ്റ്റ് 31 ന് മുന്‍പായി പെന്‍ഷന്‍ ബോര്‍ഡില്‍ ഹാജരാക്കേണ്ടതാണെനന്ന് അഡീഷണല്‍ രജിസ്ട്രാര്‍ അറിയിച്ചു. ജൂലായ് 31 കം റീമാര്യേജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും മുഴുവനായി ലഭിക്കാത്തതിനാലാണ്
കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയത്. എന്നാല്‍ ഈ സമയപരിധിക്കുളളിലും സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവരുടെ കുടുംബ പെന്‍ഷന്‍ മറ്റൊരു അറിയിപ്പും കൂടാതെ നിര്‍ത്തലാക്കുമെന്നും അറിയിച്ചു.