കാസര്‍കോട് കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്കിന് ദേശീയ പുരസ്‌കാരം
കാസര്‍കോട് കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്കിന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഡല്‍ഹി വിജ്ഞാന ഭവനില്‍ സംഘടിപ്പിച്ച അര്‍ബന്‍ ബാങ്കുകളുടെ ദേശീയ കോണ്‍ക്ലേവില്‍ പുരസ്‌കാരം നല്‍കി. കേന്ദ്ര ആഭ്യന്തര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. നാഫ്കബ് ചെയര്‍മാന്‍ ജോതീന്ദ്ര മേത്ത അധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രി ബി.എല്‍. വര്‍മ്മ, കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ: ഭാഗവത്.കെ. കരാട് എന്നിവരില്‍ നിന്ന് ടൗണ്‍ ബാങ്ക് ഡയറക്ടര്‍ അഡ്വ: കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
കേന്ദ്ര സഹകരണ വകുപ്പ് സെക്രട്ടറി ഗ്യാനേഷ് കുമാര്‍, റിസര്‍വ് ബാങ്ക് ഡയറക്ടര്‍ സതീഷ് മറാത്തെ, എന്‍.സി.യു.ഐ പ്രസിഡന്റ് ദിലീപ് സംഘാനി, സഹകാര്‍ ഭാരതി ദേശീയ അദ്ധ്യക്ഷന്‍ ഡി.എന്‍. ഠാക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.