കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ കുളങ്ങരപീടിക ശാഖ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ കുളങ്ങരപീടിക ശാഖ പ്രവര്‍ത്തനം തുടങ്ങി. ഇടപാടുകാരുടെ സൗകര്യാര്‍ത്ഥം കെട്ടിടത്തിന് സമീപത്തുള്ള നന്ദനം ബില്‍ ഡിങ്ങിലേക്കാണ് ശാഖ മാറ്റിയത്. നവീകരിച്ച ശാഖയുടെ ഉദ്ഘാടനം മേയര്‍ ബീനാ ഫിലിപ് നിര്‍വഹിച്ചു. ബാങ്ക് ചെയര്‍പേഴ്‌സന്‍ പ്രീമ മനോജ് അധ്യക്ഷത വഹിച്ചു.
യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ സുധീര്‍കുമാര്‍ പി.പി, ബാങ്ക് വൈസ് ചെയര്‍മാന്‍ കെ.ശ്രീനിവാസന്‍, ഡയരക്ടര്‍മാരായ ടി.എം.വേലായുധന്‍, പി.എ.ജയപ്രകാശ്, ബീരാന്‍കോയ, അബ്ദുള്‍ അസീസ്.എ, ഷിംന.പി.എസ്, ബാങ്ക് ജനറല്‍മാനേജര്‍ സാജു ജെയിംസ്, അസി.ജനറല്‍ മാനേജര്‍ രാഗേഷ്.കെ, നന്ദു.കെ.പി, മാനേജര്‍ ദിവ്യ.എ തുടങ്ങിയവര്‍ പങ്കെടുത്തു.