കാറ്റ് പരീക്ഷയ്ക്ക് ഒരുങ്ങാം
(2020 സെപ്റ്റംബര്‍ ലക്കം)
ഡോ. ടി.പി. സേതുമാധവന്‍
രാജ്യത്തെ ഇരുപതോളം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളിലേക്കും 1200 ബിസിനസ് സ്‌കൂളുകളിലേക്കുമുള്ള അഡ്മിഷനുള്ള പൊതുപ്രവേശന പരീക്ഷ – CAT ( Common Admission Test ) യ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 156 കേന്ദ്രങ്ങളില്‍ ഓണ്‍ലൈനായി 2020 നവംബര്‍ 29ന് പരീക്ഷ നടക്കും.
കാറ്റ് പരീക്ഷയില്‍ 100 മാര്‍ക്കിന്റെ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും വെര്‍ബല്‍ എബിലിറ്റി റീഡിങ്്, കോംപ്രിഹെന്‍ഷന്‍, ഡാറ്റ ഇന്റര്‍പ്രെട്ടേഷന്‍, ലോജിസ്റ്റിക്കല്‍ റീസണിങ്്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളുമുണ്ടാകും. ഓരോ വര്‍ഷവും ഏതാണ്ട് 2.44 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.
പരീക്ഷ മൂന്നു മണിക്കൂര്‍
ഇക്കൊല്ലത്തെ കാറ്റ് നടത്തുന്നത് ഐ.ഐ.എം. ഇന്‍ഡോറാണ്. മൂന്നു മണിക്കൂറാണ് പരീക്ഷാസമയം. പരീക്ഷാഫീസ് പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2000 രൂപയും മറ്റുള്ളവര്‍ക്ക് 1000 രൂപയുമാണ്. അപേക്ഷ ഓണ്‍ലൈനായി www.iimcat.ac.in ലൂടെ സമര്‍പ്പിക്കാം. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണിത്. 50 ശതമാനം മാര്‍ക്കോട ബിരുദം നേടിയവര്‍ക്കും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പട്ടികജാതി / പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതിയാകും. അപേക്ഷ 2020 സെപ്റ്റംബര്‍ 16 വരെ സ്വീകരിക്കും. ഒക്‌ടോബര്‍ 28 ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
പരീക്ഷ രണ്ട് സെഷനുകളിലായി രാവിലെയും വൈകീട്ടും നടക്കും. മൂന്നു വിഭാഗത്തില്‍ നിന്നും ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാര്‍ക്കിങ് രീതി നിലവിലുണ്ട്. വെര്‍ബല്‍ എബിലിറ്റി, റീഡിങ് കോംപ്രിഹെന്‍ഷന്‍ വിഭാഗത്തില്‍ easy to moderate ചോദ്യങ്ങളും ഡാറ്റ ഇന്റര്‍പ്രെറ്റേഷന്‍ ആന്റ് ലോജിക്കല്‍ റീസണിങ്ങില്‍ മോഡറേറ്റും ക്വാണ്ടിറ്റേറ്റീവ് എബിലിറ്റിയില്‍ വിഷമമുള്ളതുമായ ചോദ്യങ്ങളുണ്ടാകും. ഈ വിഭാഗത്തില്‍ നെഗറ്റീവ് മാര്‍ക്കിങ്ങില്ല.
കാറ്റിനുള്ള തയാറെടുപ്പിന് മൂന്നു മാസത്തോളം സമയമുണ്ട്. നിരവധി ഓണ്‍ലൈന്‍ കോച്ചിങ്ങുകളും നിലവിലുണ്ട്. സിലബസനുസരിച്ച് പാഠപുസ്തകങ്ങള്‍ കണ്ടെത്തണം. ഫെയ്‌സ്ബുക്ക്, യൂട്യൂബ്, ടെലഗ്രാം എന്നിവയില്‍ ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമുകളുണ്ട്.
പെര്‍സെന്റൈല്‍ അടിസ്ഥാനത്തിലാണ് കാറ്റിന്റെ സ്‌കോര്‍ കണക്കാക്കുന്നത്. കോച്ചിങ്ങില്ലാതെയും കാറ്റിന് തയാറെടുക്കാം. സിലബസ്സനുസരിച്ചുള്ള പുസ്തകങ്ങള്‍ വാങ്ങാം. ഓണ്‍ലൈന്‍ വഴിയും ഇവ ലഭിയ്ക്കും. 9, 10 ക്ലാസ്സുകളിലെ ചഇഋഞഠ കണക്ക് പുസ്തകങ്ങള്‍ പഠിയ്ക്കുന്നത് ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി പേപ്പറിന് നല്ലതാണ്. ഇവയില്‍ ജ്യോമെട്രി, ആള്‍ജിബ്ര, ട്രിഗ്‌നോമെട്രി, മെന്‍സുറേഷന്‍, മോഡേണ്‍ മാത്‌സ്, അരിത്തമെറ്റിക്്‌സ് എന്നിവ ഉള്‍പ്പെട്ട വെര്‍ബല്‍ എബിലിറ്റി, റീസണിങ് എന്നിവയ്ക്ക് ഇംഗ്ലീഷ് ഗ്രാമര്‍ നന്നായി പഠിച്ചിരിക്കണം. പതിവായി പത്രങ്ങള്‍ വായിക്കുന്നവര്‍ക്ക് റീഡിങ് കോംപ്രിഹെന്‍ഷന്‍ എളുപ്പമായിരിക്കും. കാറ്റ് പരീക്ഷയ്ക്ക ്താഴെ കൊടുത്തിരിക്കുന്ന ടെക്സ്റ്റ് പുസ്തകങ്ങള്‍ പ്രയോജനകരമായിരിക്കും.
1. Verbal ability – How to prepare for verbal ability and Reading comprehension for CAT – by Meenakshi Upadhyay and Arun Sharma, 8 th Edn.
2. Data interpretation and Logical Reasoning – Gautam Puri
3. Logical Reasoning and Data interpretation for CAT – Nishit K Sinha
4. How to prepare for data interpretation for CAT – Arun Sharma
5. Quantum CAT – Arahant publications
6. High school English Grammar and Composition book – Wren and Martin
7. Word power made easy – Norman Lewis
8. Past years CAT questions – GK publications
9. A brief history of Time – Stephen Hawking
10. Cosmos – Carl Sagan
11. Seven habits of Highly effective people – Stephen Covey
12. Capitalization and Freedom – Milton Friedman
13. Long walk to freedom – Nelson Mandela
14. Wings of fire – A.P.J. Abdul Kalam
15. Shantaram – David Gregory Robert
16. The time Machine – H.G. Wells
17. Three men on a boat – Jerome K. Jerome
18. Around the world in Eighty days – Jules Verne
ഗേറ്റ് പരീക്ഷയ്ക്ക് തയാറെടുക്കാം
2021 ലെ ഗേറ്റ് ( ഗ്രാഡുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് – GATE ) പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് ഐ.ഐ.ടി.കള്‍, എന്‍.ഐ.ടി.കള്‍, ഐ.ഐ.ഐ.ടി. എന്നിവിടങ്ങളില്‍ എം.ടെക് പ്രോഗ്രാമിന് അഡ്മിഷന്‍ ലഭിയ്ക്കാനുതകുന്ന പരീക്ഷയാണ്. ഗേറ്റ് 2021 നടത്തുന്നത് ഐ.ഐ.ടി. ബോംബെയാണ്. ബി.ഇ., ബി.ടെക്., ബി.ഫാം., ബി.ആര്‍ക്ക്., ബി.എസ്., എം.എസ്.സി., എം.ഇ.., എം.ടെക്് പഠിയ്ക്കുന്നവര്‍ക്ക് യഥാക്രമം ബിരുദാനന്തര പഠനത്തിനും പി.എച്ച്.ഡി. യ്ക്കും അഡ്മിഷന് ഗേറ്റ് സ്‌കോര്‍ ഉപകരിക്കും.
21 വിഷയങ്ങള്‍
ഗേറ്റ് 2021 ല്‍ എന്‍വിറോണ്‍മെന്റല്‍ സയന്‍സും എന്‍ജിനിയറിങ്ങും ഹ്യൂമാനിറ്റീസ് , സോഷ്യല്‍ സയന്‍സ് വിഷയങ്ങളും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊത്തം 21 വിഷയങ്ങളുണ്ട്. ഈ വര്‍ഷം മൂന്നാം വര്‍ഷ ബിരുദ പ്രോഗ്രാമിന് പഠിയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്കും പരീക്ഷയെഴുതാം. അപേക്ഷകര്‍ക്ക് 27 വിഷയങ്ങളില്‍ നിന്നും രണ്ട് വിഷയങ്ങള്‍ തിരഞ്ഞെടുക്കാവുന്ന ഓപ്ഷനുമുണ്ട്. ഗേറ്റ് 2021 പരീക്ഷ ഫെബ്രുവരി 5-7, 12-13 തീയതികളിലായി നടക്കും. അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 15 വരെ സമര്‍പ്പിക്കാം.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. മൂന്നു സെഷനുകളിലായി മൂന്നു മണിക്കൂര്‍ നീളുന്ന പരീക്ഷയില്‍ പൊതുവിജ്ഞാനം (General Aptitude), തിരഞ്ഞെടുത്ത എന്‍ജിനിയറിങ് ബ്രാഞ്ച ്എന്നിവയില്‍ നിന്നും ചോദ്യങ്ങളുണ്ടാകും. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളില്‍ ജനറല്‍ ആപ്റ്റിറ്റിയൂഡിന് നെഗറ്റീവ് മാര്‍ക്കിങ് നിലവിലുണ്ട്. എന്നാല്‍, ന്യൂമെറിക്ക് വിഭാഗത്തിന് ( NAT ) നെഗറ്റീവ് മാര്‍ക്കിങ്ങില്ല.
പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ സിലബസ്സും പരീക്ഷാ പാറ്റേണും മനസ്സിലാക്കിയിരിക്കണം. പ്രത്യേക ടൈം ടേബിള്‍ തയാറാക്കി പഠിക്കണം. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണം. മോക്ക് ടെസ്റ്റുകള്‍ ചെയ്യുന്നത് നല്ലതാണ്. ആറു മാസത്തെ ചിട്ടയോടെയുള്ള തയാറെടുപ്പിലൂടെ മികച്ച സ്‌കോര്‍ നേടാം. ജെ.ഇ.ഇ. പരീക്ഷയെ അപേക്ഷിച്ച് ഗേറ്റ് പരീക്ഷയില്‍ എളുപ്പത്തില്‍ ഉത്തരം എഴുതാവുന്ന ചോദ്യങ്ങളുണ്ടാകും. കോച്ചിങ്ങിലൂടെയും സ്വന്തമായി പഠിച്ചും മികച്ച സ്‌കോര്‍ നേടാം.
മൂന്നു വര്‍ഷം വാലിഡിറ്റി
ഗേറ്റ് സ്‌കോറിന് മൂന്നു വര്‍ഷത്തെ വാലിഡിറ്റിയുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനും പൊതുമേഖല സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിയ്ക്കാനും ഗേറ്റ് സ്‌കോര്‍ ഉപകരിക്കും. പ്രതിവര്‍ഷം എട്ടു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഗേറ്റ് പരീക്ഷയെഴുതുന്നത്. ഗേറ്റ് പരീക്ഷയ്ക്ക് www.gate.iitt.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. പൊതുവിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്ക് 2000 രൂപയും പെണ്‍കുട്ടികള്‍ക്ക് 1200 രൂപയുമാണ് അപേക്ഷാ ഫീസ.് പട്ടികജാതി / പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസ് യഥാക്രമം 1250, 750 രൂപയാണ്.
ഗേറ്റ് 2021 ല്‍ ജനറല്‍ ആപ്റ്റിറ്റിയൂഡിനും എന്‍ജിനിയറിങ്ങിനും മാത്തമാറ്റിക്‌സിനും 15 ശതമാനം വീതം മാര്‍ക്കും വിഷയത്തിന് 70 ശതമാനം മാര്‍ക്കുമാണ് കണക്കാക്കിയിരിക്കുന്നത്. നൂറിന്റെ 65 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. ജനറല്‍ ആപ്റ്റിറ്റിയൂഡില്‍ വെര്‍ബല്‍, എബിലിറ്റി, ന്യൂമെറിക്ക് എബിലിറ്റി എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷ് ഗ്രാമര്‍, Sentence completion, Verbal analogies, word groups, Instructions, Critical Reasoning, Verbal deduction എന്നിവ വെര്‍ബല്‍ എബിലിറ്റി വിഭാഗത്തിലുണ്ടാകും. ന്യൂമെറിക്കല്‍ കമ്പ്യൂട്ടേഷന്‍, എസ്റ്റിമേഷന്‍, റീസണിങ്്, ഡാറ്റ ഇന്റര്‍പ്രെട്ടേഷന്‍ എന്നിവ ന്യൂമെറിക്കല്‍ എബിലിറ്റി വിഭാഗത്തിലുണ്ടാകും.
പ്ലസ് ടുവിനു ശേഷം ബിരുദ പ്രോഗ്രാമുകള്‍
പ്ലസ് ടുവിന് ശേഷം കോവിഡ് കാലത്തെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഏറെ ആശങ്കകളുണ്ട്,. നീറ്റ്, JEE തുടങ്ങിയ പരീക്ഷകള്‍ സെപ്റ്റംബറിലേക്ക് മാറ്റിവെച്ചതിനാല്‍ താത്ക്കാലികമായെങ്കിലും മറ്റു ബിരുദ കോഴ്‌സുകളിലേക്ക് വിദ്യാര്‍ഥികള്‍ താല്‍പര്യം പ്രകടിപ്പിച്ചുവരുന്നു. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എന്‍ജിനിയറിങ് പ്രവേശനപ്പരീക്ഷ ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് എഴുതിയത്.
കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ നിരവധി ബിരുദ പ്രോഗ്രാമുകളുണ്ട്. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം പൂര്‍ത്തിയാക്കിയാല്‍ ഡാറ്റാ സയന്‍സ്, മാനേജ്‌മെന്റ് അനലിറ്റിക്‌സ്, ജി.ഐ.എസ്., ഫെസിലിറ്റി മാനേജ്‌മെന്റ്, റീട്ടെയില്‍ മാനേജ്‌മെന്റ്, തുങ്ങിയ മേഖലകളിലും ഉപരിപഠനം നടത്താം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ഡാറ്റാ മാനേജ്‌മെന്റ് മുതലായവ മികച്ച പ്രോഗ്രാമുകളാണ്. സുവോളജി, ബോട്ടണി, എന്‍വിറോണ്‍മെന്റ് സയന്‍സ്, ഇക്കോളജി തുടങ്ങിയ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഹെല്‍ത്ത് അനലിറ്റിക്‌സ്, വൈറോളജി, എപ്പിഡമിയോളജി, സോഷ്യല്‍ അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ ഉപരിപഠനത്തിന് സാധ്യതകളുണ്ട്. കോമേഴ്‌സ്, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ് ഗ്രൂപ്പെടുത്തവര്‍ക്ക് മാനേജ്‌മെന്റ്, ബിസിനസ് അനലിറ്റിക്‌സ്, ബി.കോം, ബി.ബി.എ., ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പ്രോഗ്രാമുകള്‍ക്ക് ചേരാം.
ഹ്യൂമാനിറ്റീസ് ഗ്രൂപ്പെടുത്തവര്‍ക്ക് ഇക്കണോമിക്‌സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്‌സ്, സോഷ്യോളജി, ആന്ത്രപ്പോളജി, സൈക്കോളജി, ഡെവലപ്‌മെന്റല്‍ സ്റ്റഡീസ് കോഴ്‌സുകള്‍ക്ക് ചേരാം. ഫുഡ് ആന്റ് ന്യൂട്രീഷന്‍, ന്യൂട്രീഷന്‍ ആന്റ് ഡയറ്റൈറ്റിക്‌സ്, ഡാറ്റ അനലിറ്റിക്‌സ്, അഗ്രി ബിസിനസ് മാനേജ്‌മെന്റ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, റീട്ടെയില്‍ മാനേജ്‌മെന്റ്, കോ-ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്, ബി.സി.എ., എന്റര്‍പ്രണര്‍ഷിപ്പ്, കാലാവസ്ഥാ പഠനം, പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍, സൈബര്‍ സെക്യൂരിറ്റി, ഇക്കണോമിക്‌സ്, എഡ്യുക്കേഷന്‍ പോളിസി ആന്റ് പ്ലാനിങ്, എനര്‍ജി സ്റ്റഡീസ്, വിഷ്വല്‍ ആര്‍ട്‌സ്, വിമണ്‍ ആന്റ് ജെന്റര്‍ സ്റ്റഡീസ്, ഡിജിറ്റല്‍ ഇക്കോണമി, ക്വാണ്ടം കമ്പ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ബിഗ്ഡാറ്റ അനലിറ്റിക്‌സ്, പബ്ലിക്ക് ഹെല്‍ത്ത്, പബ്ലിക് പോളിസി, സോഷ്യോളജി, അര്‍ബന്‍ ആന്റ് റീജ്യണല്‍ പ്ലാനിങ് തുടങ്ങി നിരവധി മേഖലകളില്‍ ബിരുദ പഠനത്തിനും ഗവേഷണത്തിനും ഇന്നു സാധ്യതകളുണ്ട്.
മാത്തമാറ്റിക്കല്‍ സയന്‍സ്, പെര്‍ഫോമിങ്് ആര്‍ട്‌സ്, ഫിസിക്കല്‍ സയന്‍സസ്, ഹിസ്റ്ററി, ഇന്റര്‍ നാഷണല്‍ ലോ എന്നിവയിലും ബിരുദ പ്രോഗ്രാമിന് ചേരാം. കോഴ്‌സുകള്‍ക്ക് ചേരുന്നതിനു മുമ്പ് വിദ്യാര്‍ഥിയുടെ താല്‍പ്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവ് വിലയിരുത്തണം.