കാര്‍ഷിക ഗ്രാമവികസന ബാങ്കുകളില്‍ ശമ്പള സ്‌കെയില്‍ പുതുക്കി

[mbzauthor]

സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെ അക്കൗണ്ടന്റ്, സിസ്റ്റം സുപ്പര്‍വൈസര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നീ തസ്തികള്‍ക്ക് ശമ്പള സ്‌കെയില്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനൊപ്പം, ജൂനിയര്‍ സൂപ്പര്‍വൈസര്‍ തസ്തികയിലെ ശമ്പള സ്‌കെയിലും പുതുക്കിയിട്ടുണ്ട്.

2017, 2018 വര്‍ഷങ്ങളിലായാണ് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്ക് അക്കൗണ്ടന്റ്, സിസ്റ്റം സൂപ്പര്‍വൈസര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നീ അധികതസ്തികള്‍ സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയിരുന്നത്. സിസ്റ്റം സൂപ്പര്‍വൈസര്‍ തസ്തികയ്ക്ക് സീനിയര്‍ ക്ലര്‍ക്കിന്റെ ശമ്പള സ്‌കെയിലാണ് അനുവദിച്ചിരുന്നത്. എന്നാല്‍, ശമ്പള പരിഷ്‌കരണം വന്നപ്പോള്‍ ഈ തസ്തികയ്ക്ക് സ്‌കെയില്‍ നിശ്ചയിച്ചില്ല. ഇത് പരിഹരിക്കണമെന്നും ഈ തസ്തികയ്ക്ക് പ്രത്യേകമായി പുതിയ ശമ്പള സ്‌കെയില്‍ നിശ്ചയിക്കണമെന്നും സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവിറക്കിയത്.

കമ്പ്യൂട്ടര്‍ ഓപ്പറ്റേറ്റര്‍ തസ്തിക ടൈപ്പിസ്റ്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവയ്ക്ക് തുല്യമാക്കി. ഇതിന്റെ ശമ്പള സ്‌കെയില്‍ 19450-51650 എന്ന രീതിയില്‍ നിശ്ചയിച്ചു. സിസ്റ്റം സൂപ്പര്‍വൈസര്‍ക്ക് നിലവിലുള്ള സീനിയര്‍ ക്ലര്‍ക്കിന്റെ ശമ്പള സ്‌കെയിലായ 21900-54450 എന്നത് നിലനിര്‍ത്തി. ജൂനിയര്‍ സൂപ്പര്‍വൈസര്‍ തസ്തികയുടെ ശമ്പള സ്‌കെയില്‍ 23600-56350 എന്ന രീതിയില്‍ പുതുക്കുകയും ചെയ്തു.

[mbzshare]

Leave a Reply

Your email address will not be published.