കണ്ണൂര്‍ എടക്കാട് വനിത സഹകരണ സംഘം വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

moonamvazhi

കണ്ണൂര്‍ എടക്കാട് വനിത സഹകരണ സംഘം എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കണ്ണൂര്‍ മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എം. വി. കുഞ്ഞിരാമന്‍ ഉന്നത വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും മൊമന്റോയും വിതരണം ചെയ്തു. സംഘം പ്രസിഡന്റ് സനില എ.എം. അധ്യക്ഷത വഹിച്ചു.

കൗണ്‍സിലര്‍ പി.കെ. രാജേഷ് മുന്‍കാല പ്രസിഡന്റുമാരെ ആദരിച്ചു. ബെസ്റ്റ് കസ്റ്റമര്‍ക്കുള്ള അവാര്‍ഡ് ഡി.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസല്‍, അഖിലേന്ത്യ മെഡല്‍ ജേതാക്കള്‍ക്കുള്ള അവാര്‍ഡ് ടി.കെ. ശ്രീകേഷ് (അസിസ്റ്റന്റ് ജനറല്‍ രജിസ്ട്രാര്‍ ഓഫീസ് സൂപ്രണ്ട്), റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് കൃഷ്ണരാജ് (റിട്ടയേഡ് അസിസ്റ്റന്റ് ഡയറക്ടര്‍), ബെസ്റ്റ് പരസ്യവാചകം ഡിസൈനര്‍ അവാര്‍ഡ് ഫിറോസ ഹാഷിമ (34 -ാം ഡിവിഷന്‍ കൗണ്‍സിലര്‍), ഓണം ഫെയര്‍ ഭാഗ്യശാലക്കുള്ള സമ്മാനം ബിജോയ് തയ്യില്‍ (37 -ാം ഡിവിഷന്‍ കൗണ്‍സിലര്‍), 43 -ാം മത് നിക്ഷേപ സമാഹരണ യജ്ഞത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നല്‍കിയ നിക്ഷേപകനുള്ള അവാര്‍ഡ് എം. ഹരിദാസന്‍ ( പ്രസിഡന്റ് എടക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി) എന്നിവര്‍ വിതരണം ചെയ്തു.

കെ.സി.എഫ് കണ്ണൂര്‍ താലൂക്ക് പ്രസിഡന്റ് സുജിത് കുമാര്‍, ജനറല്‍ സെക്രട്ടറി മനോഹരന്‍.എം എന്നിവര്‍ ആശംസയര്‍പ്പിച്ചു.സംഘം ഡയറക്ടര്‍ അനിത ആര്‍ സ്വാഗതവും സംഘം സെക്രട്ടറി സീത.എം.വി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News