ഓമശ്ശേരി ബാങ്ക് വൃക്ഷത്തൈ നട്ടു
‘ഹരിതം സഹകരണം’ പരിപാടിയുടെ ഭാഗമായി ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് വൃക്ഷത്തൈകള്‍ നട്ടു. വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് സി.പി. ഉണ്ണിമോയി നിര്‍വഹിച്ചു.
ഡോ. കെ. ശ്രീനിവാസന്‍, ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ.പി. അഹമ്മദ് കുട്ടി മാസ്റ്റര്‍, മാലിക് വെളിമണ്ണ, ഗ്രീന്‍ വാലി ഫാര്‍മേഴ്‌സ് ക്ലബ് കോ-ഓഡിനേറ്റര്‍ റെജി ജെ. കരോട്ട്, ബാങ്ക് അസി. സെക്രട്ടറി വി.കെ. ലീന എന്നിവര്‍ പങ്കെടുത്തു.