ഓണത്തിന് മായമില്ലാത്ത വെളിച്ചെണ്ണ നല്‍കാന്‍ കൂടുതല്‍ ഔട്‌ലറ്റുമായി എന്‍.എം.ഡി.സി.
ഓണത്തിന് മായമില്ലാത്ത വെളിച്ചെണ്ണ കൂടുതല്‍ പേരിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ -ഓപ്പറേറ്റീവ് സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിങ്ങ് സൊസൈറ്റി (എന്‍.എം.ഡി.സി.). ഇതിനായി സഹകരണ ഉല്‍പന്നമായ ‘ കോപ്പോള്‍ ‘ വെളിച്ചെണ്ണയ്ക്കായി കൂടുതല്‍ ഔട്‌ലറ്റുകള്‍ തുറന്നു.
മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയില്‍ കൂടുതലായി എത്തിയതോടെയാണ് സഹകരണ ഉല്‍പന്നമായ ‘കോപ്പോള്‍ ‘ ജനപ്രിയമായത്. 72 ബ്രാന്‍ഡ് വെളിച്ചെണ്ണയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചത്. ഇതോടെ, അഗ്മാര്‍ക്ക് ഗുണനിലവാരം ഉറപ്പു വരുത്തി പുറത്തിറക്കുന്ന കോപ്പോളിന് വിപണി കൂടി. എന്‍.എം.ഡി.സി. യാണ് ‘ കോപ്പോള്‍ ‘ പുറത്തിറക്കുന്നത്.
മായമില്ലാത്ത ഉല്‍പന്നങ്ങള്‍ എന്ന വിശ്വാസം ജനങ്ങള്‍ക്കിടയിലുണ്ടാക്കാന്‍ സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് . കോപ്പോളിന് പുറമെ മലബാര്‍ മേഖലയില്‍ നിന്ന് മാത്രം അഞ്ച് ബ്രാന്‍ഡ് വെളിച്ചെണ്ണ സഹകരണ സ്ഥാപനങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്.
ഓണത്തിന് കോപ്പോള്‍ വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാര്‍ ഏറിയതോടെയാണ് കൂടുതല്‍ റീ ടെയില്‍ ഔട്‌ലറ്റുകള്‍ തുറക്കാന്‍ എന്‍.എം.സി.സി. തീരുമാനിച്ചത്.
ഓര്‍ക്കാട്ടേരി റീട്ടെയില്‍ ഔട്‌ലറ്റ് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പന ഓര്‍ക്കാട്ടേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഭാസ്‌കരന്‍ നിര്‍വഹിച്ചു.
എന്‍.എം.ഡി.സി. പ്രസിഡന്റ് പി. സൈനുദ്ദീന്‍, ജനറല്‍ മാനേജര്‍ എം.കെ. വിപിന, വൈസ് പ്രസിഡന്റ് വി.പി. കുഞ്ഞിക്കൃഷ്ണന്‍, ഡയരക്ടര്‍ ഇ.അരവിന്ദാക്ഷന്‍ മാസ്റ്റര്‍, കെ.ഇ. ഇസ്മയില്‍, ആനന്ദന്‍, എ.കെ. ബാബു, എന്‍.കെ. കുഞ്ഞിരാമന്‍ , ഒ. മഹേഷ് കുമാര്‍, പുതിയേടത്ത് കൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എം.ഡി.സി. മാനേജര്‍ വി.പി. നിഷാദ് നന്ദി പറഞ്ഞു.
ഇതു വരെ എന്‍.എം.ഡി.സി. ക്ക് 20 ഔട്ട്‌ലെറ്റായി. ഔട്ട്‌ലെറ്റ് തുറക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇ മെയില്‍:
[email protected].
ഫോണ്‍ : 8547022238