ഓഡിറ്റിങ് ജീവനക്കാരുടെ ആവറേജ് കോസ്റ്റ് പുതുക്കി
ഓഡിറ്റിനായി കെ.എസ്.ആര്‍. ഭാഗം ഒന്നു ചട്ടം 156 പ്രകാരം സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്കുവേണ്ടി സര്‍ക്കാരിലേക്ക് ഒടുക്കുന്ന ആവറേജ് കോസ്റ്റ് കേരള സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. 2019 ജൂലായ് ഒന്നു മുതല്‍ ഇതിനു പ്രാബല്യമുണ്ടാകും. ഇതനുസരിച്ച് അഡീഷണല്‍ രജിസ്ട്രാര്‍ / അഡീഷണല്‍ ഡയരക്ടര്‍ക്കായി അടയ്‌ക്കേണ്ട ആവറേജ് കോസ്റ്റ് 1,33,900 രൂപയാണ്.
മറ്റു ജീവനക്കാര്‍ക്കായി അടയ്‌ക്കേണ്ട തുക ഇനി പറയുന്നു : ജോ. രജിസ്ട്രാര്‍ / ജോ. ഡയരക്ടര്‍ ( 1,24,400 രൂപ ), ഡെപ്യൂട്ടി രജിസ്ട്രാര്‍ / ഡെപ്യൂട്ടി ഡയരക്ടര്‍ ( 93,700 രൂപ ), അസി. രജിസ്ട്രാര്‍ ( ഹയര്‍ ഗ്രേഡ് ) / അസി. ഡയരക്ടര്‍ ( ഹയര്‍ ഗ്രേഡ് – 85,250 രൂപ ), അസി. രജിസ്ട്രാര്‍ / അസി. ഡയരക്ടര്‍ ( 80,850 രൂപ ), സ്‌പെഷ്യല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ / സ്‌പെഷ്യല്‍ ഗ്രേഡ് ഓഡിറ്റര്‍ ( 70,600 രൂപ ), സീനിയര്‍ ഇന്‍സ്‌പെക്ടര്‍ / സീനിയര്‍ ഓഡിറ്റര്‍ ( 67,300 രൂപ ), ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ / ജൂനിയര്‍ ഓഡിറ്റര്‍ ( 61,150 രൂപ ). 2021 ഫെബ്രുവരി പത്താം തീയതിയിലെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ആവറേജ് കോസ്റ്റ് പുതുക്കി നിശ്ചയിച്ചതെന്നു ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.