ഒരു സഹകരണ സെല്‍ഫി’ ഷോര്‍ട്ട് ഫിലിം അണിയറ ശില്‍പികളെയും റഷീദ് അഹമ്മദിനേയും ആദരിച്ചു
‘ഒരു സഹകരണ സെല്‍ഫി’ ഷോര്‍ട്ട് ഫിലിം അണിയറ ശില്‍പികളെയും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് ജേതാവായ റഷീദ് അഹമ്മദിനേയും കൊമ്മേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.പി. കോയ മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു.
കൗസിലര്‍മാരായ എം.പി.സുരേഷ്, എ.സി അനില്‍ കുമാര്‍, ഈസ അഹമ്മദ്, ഓമന മധു, എന്‍.സി മോയിന്‍ കുട്ടി, സി.പി.ഐ (എം) കോഴിക്കോട് സൗത്ത് ഏരിയ സെക്രട്ടറി ബാബു പറശ്ശേരി, ബാങ്ക് സെക്രട്ടറി എ.എം അജയകുമാര്‍, റഷീദ് അഹമ്മദ്, റഷീദ് നാസ് , ടി.കെ.ജോഷി, പ്രജി. സി.പി, ഹസീബ് പൂനൂര്‍, പി.കെ. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.