ഒരു വാട്‌സ്ആപ്പ് മെസേജ് മതി മീനുമായി മത്സ്യഫെഡ് വീട്ടിലെത്തും

Deepthi Vipin lal

ലോക് ഡൗണില്‍ പുറത്തിറങ്ങാതെ മീന്‍ കിട്ടാനുള്ള വഴിയൊരുക്കിയിരിക്കുകയാണ് സഹകരണ സ്ഥാപനമായ മത്സ്യഫെഡ്. വാട്ട്സ് ആപ്പില്‍ മെസേജ് അയച്ചാല്‍ വീട്ടുപടിക്കല്‍ മീനെത്തും. തീരമേഖലയില്‍നിന്ന് നേരിട്ട് ശേഖരിക്കുന്ന മീനുകള്‍ ഫിഷ് മാര്‍ട്ട് ഔട്ലറ്റുകളിലൂടെ വിതരണം ചെയ്യാനുള്ള നടപടി നേരത്തെ മത്സ്യഫെഡ് തുടങ്ങിയിരുന്നു. തിരുവനന്തപുരം ജില്ലയില്‍ അന്തിപ്പച്ച എന്ന പേരില്‍ സഞ്ചരിക്കുന്ന വില്‍പന സംവിധാനവും ഒരുക്കിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു മെസേജ് അയച്ചാല്‍ വീട്ടുപടിക്കല്‍ മീന്‍ എത്തിക്കാനുള്ള ശ്രമം നടത്തുന്നത്.

വിഴിഞ്ഞം മുതല്‍ കോഴിക്കോട് വരെയുള്ള ഹാര്‍ബറുകളില്‍ നിന്ന് ഗുണനിലവാരമുള്ള മത്സ്യം ശക്തികുളങ്ങര ബേസ് സ്റ്റാളില്‍ സംഭരിച്ചാണ് വിതരണം. സംസ്ഥാനത്തെ ഹാര്‍ബറുകളില്‍ കടല്‍ മത്സ്യലഭ്യത നിലവില്‍ കുറവാണ്. ഉള്‍നാടന്‍ മത്സ്യങ്ങളും ഫിഷറീസ് വകുപ്പിന്റെയും സ്വകാര്യ ഫാമുകളില്‍ നിന്നും മത്സ്യം സംഭരിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളിലാണ് വിതരണം.

അഞ്ച് കിലോമീറ്റര്‍ വരെ 20 രൂപയാണ് ഡെലിവറി ചാര്‍ജായി ഈടാക്കുന്നത്. ന്യായ വിലയ്ക്ക് പച്ചമീന്‍ വീടുകളിലെത്തും, ഫോര്‍മാലിന്‍ പോലുള്ള രാസവസ്തുക്കള്‍ മീനില്‍ ഉപയോഗിക്കുന്നുണ്ടെന്ന ആശങ്കവേണ്ട, മത്സ്യത്തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പാക്കാനാകും, ജനങ്ങള്‍ പുറത്തേക്കിറങ്ങുന്നത് ഒഴിവാക്കാം, മാര്‍ക്കറ്റുകളിലെ തിരക്ക് കുറയും എന്നതൊക്കെയാണ് മത്സ്യഫെഡിന്റെ പുതിയ പരിഷ്‌കാരത്തിന്റെ മേന്മകള്‍.

വിളിക്കേണ്ട നമ്പറുകള്‍

തിരുവനന്തപുരം: ഫിഷ്മാര്‍ട്ട് ആനയറ-9188524338
പാളയം ഫിഷ്മാര്‍ട്ട്-9526041245
വികാസ് ഭവന്‍ ഫിഷ്മാര്‍ട്ട്-9526041320
വട്ടിയൂര്‍ക്കാവ് (ഫ്രാഞ്ചൈസി)-9497833241
പൂജപ്പുര(ഫ്രാഞ്ചൈസി)-7736652634
വേണാട്(ഫ്രാഞ്ചൈസി)-9633537778
കല്ലിയൂര്‍(ഫ്രാഞ്ചൈസി)-9048262259
കൊല്ലം: അഞ്ചല്‍ ഫിഷ്മാര്‍ട്ട്-8301939372
പുനലൂര്‍-9526041169
കൊല്ലം ബീച്ച്9526041681
ശക്തികുളങ്ങര-9526041619
ആലപ്പുഴ: മാവേലിക്കര ഫിഷ്മാര്‍ട്ട്-9526041043
കരുവാറ്റ ഫിഷ്മാര്‍ട്ട്-9526041339
ഇഎംഎസ് സ്റ്റേഡിയം ഫിഷ്മാര്‍ട്ട്-9526041057
കോട്ടയം: തിരുവാതുക്കല്‍ ഫിഷ്മാര്‍ട്ട്-9526041290
കഞ്ഞിക്കുഴി ഫിഷ്മാര്‍ട്ട്-9526041331
പുതുപ്പള്ളി-9526041253
മണര്‍കാട്-9188524350
കുറിച്ചി(ഫ്രാഞ്ചൈസി)-9778252358
പായിപ്പാട്(ഫ്രാഞ്ചൈസി)-9526702683
കുടമാളൂര്‍(ഫ്രാഞ്ചൈസി)-9746982894
എറണാകുളം: മൂവാറ്റുപുഴ ഫിഷ്മാര്‍ട്ട്-9747214014, 9747314014, 9744314014
കോതമംഗലം ഫിഷ്മാര്‍ട്ട്-9400786367
വാരാപ്പെട്ടി ഫിഷ്മാര്‍ട്ട്-8111865659
ഒക്കല്‍ ഫിഷ്മാര്‍ട്ട്-8281416454
ഹൈക്കോര്‍ട്ട് ഫിഷ്മാര്‍ട്ട്-9847733951
തേവര ഫിഷ്മാര്‍ട്ട്-9526041251
കൊച്ചങ്ങാടി ഫിഷ്മാര്‍ട്ട്-9778363550
നെല്ലിക്കുഴി(ഫ്രാഞ്ചൈസി)-8547973856
തൃക്കാക്കര(ഫ്രാഞ്ചൈസി)-6238099696
തൃശ്ശൂര്‍: അമലാനഗര്‍ ഫിഷ്മാര്‍ട്ട്-9526041397
ചെമ്പ്കാവ് ഫിഷ്മാര്‍ട്ട്-9526041272
പെരിങ്ങണ്ടൂര്‍(ഫ്രാഞ്ചൈസി)-7592933999
കൊടകര(ഫ്രാഞ്ചൈസി)-8157807397
പാലക്കാട്: ആലത്തൂര്‍(ഫ്രാഞ്ചൈസി)-9656630645
ഒറ്റപ്പാലം(ഫ്രാഞ്ചൈസി)-9495994389
കൊപ്പം(ഫ്രാഞ്ചൈസി)-9847087951
മണ്ണാര്‍ക്കാട്(ഫ്രാഞ്ചൈസി)-9605260240, 9525552788
കോഴിക്കോട്: അരയിടത്തുപാലം ഫിഷ്മാര്‍ട്ട്-9746282476
തിരുവന്നൂര്‍ ഫിഷ്മാര്‍ട്ട്-9947245694
തിരുവമ്പാടി(ഫ്രാഞ്ചൈസി)-7025364132, 9656553557
കുറ്റ്യാടി(ഫ്രാഞ്ചൈസി)-9946816812

Leave a Reply

Your email address will not be published. Required fields are marked *

Latest News