എ.സി.എസ്.ടി.ഐ.യിലേക്ക്  ലൈബ്രേറിയനെയും സിസ്റ്റം അഡ്മിനിസ്ട്രേറ്ററെയും ആവശ്യമുണ്ട്

Deepthi Vipin lal

തിരുവനന്തപുരം മണ്‍വിളയിലെ അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനു കരാറടിസ്ഥാനത്തില്‍ ലൈബ്രേറിയനെയും സിസ്റ്റം അഡ്മിനിസ്ട്രേറ്ററെയും ആവശ്യമുണ്ട്. രണ്ടു തസ്തികക്കും പ്രതിഫലം മാസം ഇരുപതിനായിരം രൂപയാണ്.

രണ്ടിലും ഓരോ ഒഴിവാണുള്ളത്. ലൈബ്രേറിയനു ലൈബ്രറി സയന്‍സില്‍ ബിരുദാനന്തര ബിരുദവും ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും ( MLISC ) Koha യോ മറ്റേതെങ്കിലും ലൈബ്രറി സയന്‍സ് സോഫ്റ്റ്വേറോ ഉപയോഗിക്കുന്നതില്‍ അറിവും ഉണ്ടായിരിക്കണം.

സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ക്കു ബി.ടെക് / ബി.സി.എ. / കമ്പ്യൂട്ടര്‍ സയന്‍സ് ബി.എസ്.സിയും സിസ്റ്റം അഡ്മിനിസ്ട്രേഷനില്‍ മൂന്നു വര്‍ഷം പരിചയവും ഉണ്ടായിരിക്കണം. സോഫ്റ്റ്വേര്‍ അപ്ലിക്കേഷനുള്‍പ്പെടെ ഹാര്‍ഡ്വേര്‍ ഇന്‍സ്റ്റലേഷന്‍, മെയിന്റനന്‍സ്, നെറ്റ് വര്‍ക്കിങ് എന്നിവയിലെ പരിചയം അഭികാമ്യം. രണ്ടു തസ്തികയിലേക്കും പ്രായപരിധി 25-40 വയസ്സാണ്. അര്‍ഹതപ്പെട്ടവര്‍ക്കു വയസ്സില്‍ ഇളവനുവദിക്കും.

തപാലിലോ ഇ മെയിലിലോ ഉള്ള അപേക്ഷ ഏപ്രില്‍ നാലിനു വൈകിട്ട് അഞ്ചു മണിക്കകം കിട്ടണമെന്നു ഡയരക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.acstikerala.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Latest News