എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന മില്‍മ എറണാകുളം മേഖലാ യൂണിയന്‍ മാതൃകാക്ഷീരോത്പാദകസഹകരണസംഘങ്ങള്‍ക്കും യൂണിറ്റുകള്‍ക്കും പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
മണീട് (എറണാകുളം), മേച്ചിറ (തൃശ്ശൂര്‍), വാലാച്ചിറ (കോട്ടയം), പഴയരിക്കണ്ടം (ഇടുക്കി) എന്നീ ആനന്ദ് മാതൃകാ ക്ഷീരോത്പാദകസഹകരണസംഘങ്ങളാണു മാതൃകാസംഘങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹമായത്. പണ്ടപ്പിള്ളി (എറണാകുളം), ആനന്ദപുരം (തൃശ്ശൂര്‍), ഞീഴൂര്‍ (കോട്ടയം), അമയപ്ര (ഇടുക്കി) എന്നീ ബി.എം.സി.കളാണു മികച്ച ബള്‍ക്ക് മില്‍ക്ക് കൂളര്‍ യൂണിറ്റുകളായി തിരഞ്ഞെടുക്കപ്പെട്ടത്. മഞ്ഞപ്ര (എറണാകുളം), മായന്നൂര്‍ (തൃശ്ശൂര്‍), കയ്യൂര്‍ (കോട്ടയം), എഴുമുട്ടം (ഇടുക്കി) എന്നീ സംഘങ്ങള്‍ക്കു ഉയര്‍ന്ന ഗുണനിലവാരമുളള സംഘങ്ങള്‍ക്കുള്ള പുരസ്‌കാരം ലഭിക്കും. അമ്പിളി മുടക്കുഴ (എറണാകുളം), രത്‌നവല്ലി പുലാനി (തൃശ്ശൂര്‍), ജിജുമോന്‍ തോമസ് കുര്യനാട് (കോട്ടയം), നിഷ ബെന്നി സൗത്ത് വഴിത്തല (ഇടുക്കി) ഫാം സെക്ടറിലെ മാതൃകാകര്‍ഷകര്‍ക്കുള്ള ക്ഷീരമിത്ര പുരസ്‌കാരത്തിന് അര്‍ഹരായി.
ബിജു വര്‍ഗീസ് മുടക്കുഴ (എറണാകുളം), രാമകൃഷ്ണന്‍ പട്ടേപ്പാടം (തൃശ്ശൂര്‍), ലീലാമ്മ ജെയിംസ് ചക്കാമ്പുഴ (കോട്ടയം), പി.പി. ഷിജു മുനിയറ (ഇടുക്കി) എന്നിവര്‍ ചെറുകിടകര്‍ഷകര്‍ക്കുള്ള ക്ഷീരമിത്ര പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. കെ.സി. ചന്ദ്രശേഖരന്‍ (എറണാകുളം), കെ. രാമചന്ദ്രന്‍ (തൃശ്ശൂര്‍), അബ്ദുല്‍ റഹീം (കോട്ടയം), രാധിക (ഇടുക്കി), മില്‍മഷോപ്പി – ജനറല്‍ – വിപിന്‍ജോണ്‍ (കോട്ടയം), മില്‍മ ഷോപ്പി – റൂറല്‍ മാര്‍ക്കറ്റിങ് – പാലച്ചുവട് (എറണാകുളം) എന്നിവര്‍ ഡീലര്‍പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി. വിപണനമേഖലയിലെ മികവിനുള്ള മില്‍മമിത്ര പുരസ്‌കാരത്തിനു ഗുരുവായൂര്‍ ദേവസ്വം, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, വിനായക കേറ്ററേഴ്‌സ്, ബി.പി.സി.എല്‍ – എറണാകുളം, എഫ്.എ.സി.ടി. ഉദ്യോഗമണ്ഡല്‍ എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.
സെപ്റ്റംബര്‍ 23 നു എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന മില്‍മ എറണാകുളം മേഖലായൂണിയന്റെ വാര്‍ഷികയോഗത്തില്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 25 വര്‍ഷം പൂര്‍ത്തിയാക്കിയ സംഘം പ്രസിഡന്റുമാരെ ചടങ്ങില്‍ ആദരിക്കും. സൈമണ്‍ ഫിലിപ്പ് (ചക്കുപള്ളം), ടി.ജി. ഭാസ്‌കരന്‍ (കണ്ണിമംഗലം), ടി.കെ. വര്‍ഗീസ് (പരിയാരം), എം.എസ്. രവീന്ദ്രന്‍ (വില്ലടം), സണ്ണി മാത്യു ( പൈങ്ങോട്ടൂര്‍) എന്നിവരാണിവര്‍.