എന്‍.എ. ശെല്‍വകുമാര്‍ വിരമിച്ചു
കേരള ബാങ്കിന്റെ ആലപ്പുഴ JD / CA ആയ എന്‍.എ. ശെല്‍വകുമാര്‍ 36 വര്‍ഷത്തെ സേവനത്തിനുശേഷം നവംബര്‍ 30 നു സര്‍വീസില്‍ നിന്നു വിരമിച്ചു.
1985 ല്‍ അധ്യാപകനായാണു സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. 86 ല്‍ സഹകരണ വകുപ്പിലെത്തി. ഐ.എം.ജി. കൊച്ചിയില്‍ ഒട്ടേറെ വര്‍ഷം സഹകരണ വകുപ്പു ജീവനക്കാര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്. ആലപ്പുഴ JR ആയിരുന്നപ്പോള്‍ 2016 ല്‍ മികച്ച റിട്ടേണിങ് ഓഫീസര്‍ക്കുള്ള തിരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരം നേടിയിട്ടുണ്ട്.