എടതിരിഞ്ഞി സഹകരണ ബാങ്കിന്റെ മംഗല്യനിധി പദ്ധതിയിലെ ആദ്യ വിവാഹം 30ന്.
തൃശ്ശൂർ എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നിർധന യുവതികളുടെ വിവാഹത്തിനായി വിഭാവനം ചെയ്ത മംഗല്ല്യനിധി പദ്ധതിയിലെ ആദ്യവിവാഹം നവമ്പര്‍ 30ന് നടക്കും.കേരളത്തിന്റെ സഹകരണ മേഖലയില്‍ ഇത്തരത്തിൽ ഒരു പദ്ധതി ആദ്യത്തേതാണ്. ബാങ്ക് ഹാളിൽ വച്ചാണ് വിവാഹം നടക്കുക.കോവിഡ് മാനദണ്ഡങ്ങള്‍ വലിച്ചാണ് വിവാഹചടങ്ങുകൾ ഒരുക്കുന്നത്. എടതിരിഞ്ഞി ചെട്ടിയാർ ദേശത്തു കാരയിൽ ഉണ്ണികൃഷ്ണനും ഉഷയുടെയും മകൾ കൃഷ്ണയുടെയും കോണത്തുകുന്ന് കണ്ണൂർ വീട്ടിൽ തിലകനെയും ഷീലയുടെ മകൻ ധനുഷും തമ്മിലുള്ള വിവാഹമാണ് 30നു നടക്കുക. രാവിലെ 10 30 നും 11 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം ഒരുക്കുന്നത്. എടതിരിഞ്ഞി എസ് സി ബി യുടെ ഫേസ്ബുക്ക് പേജിൽ വിവാഹം ലൈവായി സംപ്രേഷണം ചെയ്യുമെന്ന് ബാങ്ക് പ്രസിഡണ്ട് പി മണി പറഞ്ഞു.